യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ 2000 കോടി നൽകി; ആരോപണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാൻ മകനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് 2000 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. നേതാവുതന്നെ ആരോപിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാൻ വിജയേന്ദ്ര കൂടുതൽ കോടികൾ നൽകിയെന്ന് ആ നേതാവ് ആരോപിച്ചെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

സിദ്ധരാമയ്യ സർക്കാരിന്റെ ഒന്നരവർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് വികസനമുണ്ടായിട്ടില്ലെന്നും അഴിമതിമാത്രമാണ് നടന്നതെന്നും വിജയേന്ദ്ര ആരോപിച്ചിരുന്നു.

സിദ്ധരാമയ്യ സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി.

ഇതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ ആരോപണങ്ങൾ. ‘ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുപകരം താങ്കളുടെതന്നെ പാർട്ടിയിലെ നേതാക്കളായ ബസനഗൗഡ പാട്ടീൽ യത്‌നൽ, രമേഷ് ജാർക്കിഹോളി എന്നിവരുമായി ഒരുവട്ടം ചർച്ചനടത്തൂ’ -സിദ്ധരാമയ്യ വിജയേന്ദ്രയോട് ആവശ്യപ്പെട്ടു.

ബി.ജെ.പി.യിൽ യെദ്യൂരപ്പയ്ക്കും വിജയേന്ദ്രയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിക്കുന്ന നേതാക്കളാണ് യത്നലും രമേഷ് ജാർക്കിഹോളിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts