ദുരിതാശ്വാസ നിധിയിലേക്ക് നന്മ കൾച്ചറൽ & സോഷ്യൽ ഫോറം സംഭാവന നൽകി

ബെംഗളൂരു : നന്മ കൾച്ചറൽ & സോഷ്യൽ ഫോറം വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപ സംഭാവന നൽകി.

സെക്രട്ടറി ശ്രീ.സജിത്ത് .എൻ, ഖജാൻജി ശ്രീ. ശ്രീജിത്ത് .എസ്സ് .എസ്സ് , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ശ്രീ.ദിലീപ്.എൻ, ശ്രീ.രഞ്ജിത്.ആർ, അദ്ദേഹത്തിന്റെ മകൻ മാസ്റ്റർ. വിസ്മയ് രഞ്ജിത് എന്നിവർ ചേർന്ന് ബെംഗളൂരു നോർക്ക ഓഫീസർ ശ്രീമതി.റീസ രഞ്ജിത്തിന് ചെക്ക് കൈമാറി.

  ജയിലില്‍ കിടക്കയും തലയണയും കിട്ടിയില്ലെന്ന് ദർശന്റെ പരാതി; പുല്‍പ്പായ നല്‍കി ജയില്‍ അധികൃതര്‍

കഴിഞ്ഞ എട്ട് വർഷമായി ബന്നേർഘട്ട റോഡിലെ നന്ദി വുഡ്‌സ് അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന അസോസിയേഷനിൽ പ്രധാനമായും ഐ ടി മേഖലയിൽ പ്രവൃത്തിക്കുന്ന നൂറോളം അംഗങ്ങളാണുള്ളത്.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത്‌ പ്രവൃത്തിക്കുന്ന അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് ശ്രീ.രാകേഷ് മേനോനാണ്.

നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്;, 9 ജില്ലകൾക്ക് യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us