ബെംഗളൂരു : ബെംഗളൂരു-മംഗളൂരു പാതയിൽ മണ്ണിടിച്ചിലുണ്ടായ റെയിൽപ്പാത നാലു ദിവസത്തിനുശേഷം ഗതാഗതയോഗ്യമായി. മണ്ണ് നീക്കി പാളത്തിന്റെസുരക്ഷ ഉറപ്പുവരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബുധനാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കിയതായി നേരത്തെ അറിയിച്ച മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടി ഒഴികെയുള്ളവ സർവീസ് പുനരാരംഭിക്കും. ഇതോടെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും (16511) കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുമുള്ള (16512) എക്സ്പ്രസ് വണ്ടികളും ബുധനാഴ്ച സർവീസ് പുനരാരംഭിക്കും. ശനിയാഴ്ച പുലർച്ചെ 12.30-നാണ് ഈ റൂട്ടിൽ ഹാസനിലെ സകലേശ്പുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇതിനു സമീപപ്രദേശത്ത് കഴിഞ്ഞമാസം 26-ന്…
Read MoreMonth: August 2024
യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് റദ്ദാക്കിയ തീരുമാനം ; ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
ബെംഗളൂരു : യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12257/12258) ഒരുമാസത്തേക്ക് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം. യശ്വന്തപുര സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനാലാണ് സർവീസ് റദ്ദാക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസം സർവീസ് നടത്തിയിരുന്ന തീവണ്ടി 20 മുതൽ സെപ്റ്റംബർ 18 വരെയാണ് റദ്ദാക്കിയത്. റദ്ദാക്കുന്നതിനുപകരം തീവണ്ടി പുറപ്പെടുന്നതും എത്തിച്ചേരുന്നതും ബാനസവാടി, ചിക്കബാനവാര, ബൈയപ്പനഹള്ളി എസ്.എം.വി.ടി. എന്നിവിടങ്ങളിൽ ഏതിലേക്കെങ്കിലും മാറ്റണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ജനറൽ…
Read Moreവയനാടിന് കൈത്താങ്ങുമായി എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന
ബെംഗളൂരു: വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞ രണ്ട് ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് താൽക്കാലിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന. ദുരന്തത്തിൽ ഭവനം നഷ്ടപ്പെടുകയും കുടുംബത്തിലെ ആറു പേർ മരിക്കുകയും ചെയ്ത മുൻ ടെക്നിക്കൽ സ്റ്റാഫിനും ഭവനം നഷ്ടപ്പെട്ട ഇപ്പോഴത്തെ താൽക്കാലിക ജീവനക്കാരിക്കുമാണ് സഹായം നൽകിയത് . വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായ ഷബീർ കെ പി, മുൻ അസിസ്റ്റന്റ് പ്രൊഫസറും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ നിലവിലെ അസിസ്റ്റന്റ് പ്രൊഫസർ സുമേഷ്…
Read Moreനമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത; കാരണം അറിയാൻ വായിക്കാം
ബംഗളുരു : സർവീസ് തുടങ്ങി 13 വർഷമാകുമ്പോൾ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ ബി എം ആർ സി എൽ. ആദ്യമയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ സ്റ്റേഷനുകളിൽ പ്ലാറ്റഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനാണ് നിരക്ക് വർധന. ബി എം ആർ സി എൽ., പി ആർ ഒ യാശ്വന്ത് ചവാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 3ന് ദോഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 57 വയസുകാരനായ വ്യാപാരി ജീവനൊടുക്കിയതിന് പിന്നാലെയാണ് പി എസ് ഡി സ്ഥാപിക്കാനുള്ള…
Read Moreഅർജുന് വേണ്ടിയുള്ള തിരച്ചിൽ; കേരള സർക്കാരിനെ വിമർശിച്ച് എംഎൽഎ
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെ വിമർശിച്ച് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോടിസിന് അടുത്താണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയാണ് ഇന്ന്…
Read Moreസ്വർണവില കുതിക്കുന്നു
തിരുവനന്തപുരം: കല്യാണക്കാലമായതോടെ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി 52,520 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വിപണിവില. ഇന്നലെ 200 രൂപ ഉയർന്നതിന് പിന്നാലെയാണിത്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. കേന്ദ്ര ബഡ്‌ജറ്റിനുശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്. കഴിഞ്ഞമാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് വീണ്ടും വില ഉയരുന്നത്.കഴിഞ്ഞ നാല് ദിവസത്തിനിടെ 1720 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു…
Read More10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസുകാരി മരിച്ചു
തിരുവണ്ണാമലൈ ; 10 രൂപയുടെ ശീതളപാനീയം കുടിച്ച 5 വയസ്സുകാരി മരിച്ചു . തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിന്റെ മകള്‍ കാവ്യ ശ്രീയാണ് മരിച്ചത്. വീടിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നാണ് കാവ്യ ശ്രീ ശീതളപാനീയം വാങ്ങിയത് . ശീതളപാനീയം കുടിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മിനിറ്റുകള്‍ക്കകം വായില്‍ നിന്നും മൂക്കില്‍ നിന്നും നുരയും പതയും വന്ന് പെണ്‍കുട്ടി ബോധരഹിതയായി. തുടർന്ന് മാതാപിതാക്കള്‍ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്‌ക്കായി പെണ്‍കുട്ടിയെ ചെങ്കല്‍പട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ…
Read Moreബി.എം.ടി.സി ബസിന്റെ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചു
ബെംഗളൂരു: ബി.എം.ടി.സി ബസിന്റെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരു ഹെബ്ബാൾ ഫ്ളൈ ഓവറില്‍ ഒരു ബസ് നിരവധി വാഹനങ്ങളില്‍ ഇടിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരാകുന്ന യാത്രക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ആഗസ്റ്റ് 13 ചൊവ്വാഴ്ച ഹെബ്ബാള്‍ ഫ്ളൈഓവറില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, ബസ് ആദ്യം നിറുത്തുന്നതും പിന്നീട് പതുക്കെ മുന്നോട്ട് എടുക്കുന്നതും കാണാം. ആ സമയം മുന്നിലും പിന്നിലും വാഹനങ്ങളായിരുന്നു. മുന്നോട്ട്…
Read Moreസഹതാപം പിടിച്ചു പറ്റാൻ മകളെ കൊന്ന് യുവതി
ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ മകളെ കിണറ്റില്‍ എറിഞ്ഞ് കൊന്ന് യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ…
Read Moreവയനാടിനൊരു കൈത്താങ്ങ്; കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെ അവലോകന യോഗം ഇന്ന് വൈകിട്ട്
ബംഗളുരു : കേരള സർക്കാരിന്റെ വയനാട് പുനരിധിവാസ പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കർണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിന്റെ തുടർച്ചയായി ഒരു അവലോകന യോഗം ഓഗസ്റ്റ് 13ന് (ചൊവ്വാഴ്ച ) വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള ഹോട്ടൽ എംപയറിൽ വച്ചു നടത്തും. എല്ലാ മാന്യ സംഘടനാ പ്രതിനിധികൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ച.
Read More