സ്വർണവില കുതിക്കുന്നു

jewellery

തിരുവനന്തപുരം: കല്യാണക്കാലമായതോടെ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി 52,520 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വിപണിവില.

ഇന്നലെ 200 രൂപ ഉയർന്നതിന് പിന്നാലെയാണിത്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്.

കേന്ദ്ര ബഡ്‌ജറ്റിനുശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്. കഴിഞ്ഞമാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഇതിനുശേഷമാണ് വീണ്ടും വില ഉയരുന്നത്.കഴിഞ്ഞ നാല് ദിവസത്തിനിടെ 1720 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 88 രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts