തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും. വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവർക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാർ ഉടമസ്ഥതയിലും പൊതു…
Read MoreMonth: August 2024
സിദ്ധരാമയ്യയ്ക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് 20-ലേക്ക് മാറ്റി
ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഭൂമി കൈമാറിയതിൽ അഴിമതിയാരോപിച്ച് നൽകിയ ഹർജികളിൽ വാദംകേൾക്കുന്നത് ഓഗസ്റ്റ് 20, 21 തീയതികളിലേക്കുമാറ്റി ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി. ഹർജികൾ പരിഗണിക്കത്തക്കതാണോയെന്ന കാര്യത്തിലാണ് കോടതി വാദംകേൾക്കുന്നത്. അഴിമതിവിരുദ്ധ പ്രവർത്തകനായ മലയാളി ടി.ജെ. അബ്രാഹം, മൈസൂരുവിലെ പൊതുപ്രവർത്തക സ്നേഹമയി കൃഷ്ണ എന്നിവരാണ് ഹർജികൾ നൽകിയത്. സ്നേഹമയി കൃഷ്ണയുടെ ഹർജിയിൽ 20-നും അബ്രാഹമിന്റെ ഹർജിയിൽ 21-നും വാദംകേൾക്കും. സിദ്ധരാമയ്യയുടെപേരിൽ അബ്രാഹം നേരത്തേ ലോകായുക്ത കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് സിദ്ധരാമയ്യയുടെപേരിൽ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതിതേടി…
Read Moreവയനാട് ദുരന്തബാധിതര്‍ക്ക് വാടക നിശ്ചയിച്ച് സർക്കാർ
വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍.…
Read Moreഗൗരി ലങ്കേഷ് വധക്കേസ്: ജാമ്യത്തിലിറങ്ങിയ പ്രതിയെ സന്ദർശിച്ച് ബി.ജെ.പി.യുടെ മുൻ എം.പി.; വിമർശനവുമായി രംഗത്തെത്തി കോൺഗ്രസ്
ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിലെ പ്രതിയെ വീട്ടിലെത്തി സന്ദർശിച്ച ബി.ജെ.പി.യുടെ മുൻ മൈസൂരു എം.പി. പ്രതാപ് സിംഹ വിവാദത്തിൽ. കേസിലെ 17-ാംപ്രതി മാണ്ഡ്യയിലെ മദ്ദൂർ സ്വദേശി കെ.ടി. നവീൻ കുമാറിനെയാണ് പ്രതാപ് സിംഹ സന്ദർശിച്ചത്. നവീൻ അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങിയതാണ്. ഇയാൾ തന്റെ സുഹൃത്താണെന്നും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചെന്നും പ്രതാപ്‌സിംഹ എക്സിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രവും പങ്കുവെച്ചു. ഗൗരി ലങ്കേഷ് കൊലക്കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് നവീൻകുമാർ. ഹിന്ദു സംഘടനാ പ്രവർത്തകനാണ്. ആറര വർഷം ജയിലിൽ റിമാൻഡിൽ കഴിഞ്ഞശേഷം കഴിഞ്ഞമാസമാണ്…
Read Moreതുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർച്ച; സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധന ആരംഭിച്ചു
ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്ന് വെള്ളം കുതിച്ചൊഴുകിയതിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിലെ മുഴുവൻ അണക്കെട്ടുകളുടെയും സുരക്ഷ പരിശോധിക്കുന്നു. ഇതിന് വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിക്കും. തുംഗഭദ്ര അണക്കെട്ടിലെ ഗേറ്റ് തകർന്നത് വലിയ സുരക്ഷാവീഴ്ചയായാണ് കാണുന്നത്. 70 വർഷം പഴക്കമുള്ള അണക്കെട്ടിൽ ഇത്തരമൊരു തകർച്ച ആദ്യമായാണ്. ശനിയാഴ്ച രാത്രി തകർന്ന ഗേറ്റ് പുനഃസ്ഥാപിക്കാനായിട്ടില്ല. അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്തിയാലേ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്താനാകൂ. അതേസമയം, പഴയ അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിർമിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.…
Read Moreനാഗസാന്ദ്ര-മാധവാര പാത സെപ്റ്റംബറിൽ തന്നെ; സിഗ്നലിങ് പരിശോധന തുടങ്ങി
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്കു നീട്ടിയ പാതയിലെ സിഗ്നലിങ് പരിശോധന ആരംഭിച്ചു. സിഗ്നലിങ് പരിശോധന വിജയകരമായി പൂർത്തിയായാൽ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമപരിശോധന നടക്കും. ഇതിനുശേഷം സെപ്റ്റംബറിൽ ഈ പാതയിൽ സർവീസ് തുടങ്ങാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്. സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച പരിശോധനയ്ക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറെ ക്ഷണിക്കാനാണ് ആലോചിക്കുന്നത്. 3.7 കിലോമീറ്ററാണ് പാതയുടെ നീളം. മഞ്ജുനാഥ്‌നഗർ, ചിക്കബിദരകല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. 198 കോടിരൂപ ചെലവിലാണ്…
Read Moreമൈസൂരു ദസറ: അംബാരി ആന അഭിമന്യു തന്നെ; കൊട്ടാരനഗരി 21 ദിവസം വർണാഭമാകും
ബെംഗളൂരു : ഇത്തവണത്തെ മൈസൂരു ദസറ കഴിഞ്ഞവർഷത്തേതിനേക്കാൾ വർണാഭമാകും. അംബാവിലാസ് കൊട്ടാരത്തിലെയും മൈസൂരു നഗരത്തിലെയും വൈദ്യുതാലങ്കാരം 21 ദിവസം നീണ്ടുനിൽക്കും. ദസറയുടെ പ്രധാനദിനമായ വിജയദശമി നാളിനുശേഷം ഒരാഴ്ചകൂടി കൊട്ടാരനഗരി ഉത്സവമോടിയിൽ തുടരും. ജംബോസവാരി ഉൾപ്പെടെയുള്ള ചടങ്ങുകൾ കൂടുതൽ ആകർഷകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രദർശനം, യുവദസറ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ദസറ ആഘോഷത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തുടങ്ങും. സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശനത്തിൽ സ്ഥാനം പിടിക്കും. ഒക്ടോബർ മൂന്നിന് രാവിലെ 9.15-ന് ചാമുണ്ഡി മലയിൽ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. ഒക്ടോബർ 12-ന് ജംബൂസവാരി അരങ്ങേറും. കൊമ്പൻ അഭിമന്യുവിന്റെ നേതൃത്വത്തിലാകും ഇത്തവണയും ഘോഷയാത്രയിൽ…
Read Moreനഗരത്തിലെ സ്വാതന്ത്ര്യദിനാഘോഷം; സുരക്ഷയ്ക്ക് ഒരുങ്ങുന്നത് 3000 പോലീസ്
ബെംഗളൂരു: വ്യാഴാഴ്ച ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ 400 കുട്ടികളുടെ സംഘം “സർക്കാരിൻ്റെ അഞ്ച് മഹത്തായ ഗ്യാരണ്ടി സ്കീമുകൾ” എന്ന സാംസ്കാരിക പരിപാടിയിൽ അവതരിപ്പിക്കും. പരേഡ് ഗ്രൗണ്ടിൽ മാത്രം 3000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ത്രിവർണ പതാക ഉയർത്തും, തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശവും ദേശീയ ഗാനവും നൽകുന്നതിന് മുമ്പ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കലും നടക്കും. സർക്കാരിൻ്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴിൽ സ്ഥാപിതമായ സ്റ്റേറ്റ് ഓർഗൻ ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (സോട്ടോ)…
Read Moreകേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ…
Read Moreഅര്‍ജുനെ എവിടെ ? തിരച്ചിൽ ഇന്ന് നിര്‍ണായകം; ‘തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കി’ ഈശ്വര്‍ മാല്‍പെയും
ഷിരൂർ: അർജുനായി ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജുന്റെ വാഹനത്തിന്റെ ജാക്കിയാണ് ഇന്നലെ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി ദൂരെ നിന്നാണ് ജാക്കി ലഭിച്ചത്. 40 അടി താഴ്ചയിലായിരുന്നു ജാക്കി ഉണ്ടായിരുന്നത്. ലോറിയുണ്ടെങ്കില്‍ ഇന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. തിരച്ചിലിന് എത്തിയത് കുടുംബത്തിന്റെ വേദന മനസിലാക്കിയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. പുഴയിലെ തിരച്ചില്‍ 10 മണിയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചില്‍ പ്രധാനമായും രണ്ടിടങ്ങളില്‍ അര്‍ജുനായി പുഴയില്‍ രണ്ടിടങ്ങളില്‍ തിരച്ചില്‍. നേവിയുടെ സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയ…
Read More