സിദ്ധരാമയ്യയ്ക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് 20-ലേക്ക് മാറ്റി

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് ഭൂമി കൈമാറിയതിൽ അഴിമതിയാരോപിച്ച് നൽകിയ ഹർജികളിൽ വാദംകേൾക്കുന്നത് ഓഗസ്റ്റ് 20, 21 തീയതികളിലേക്കുമാറ്റി ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി.

ഹർജികൾ പരിഗണിക്കത്തക്കതാണോയെന്ന കാര്യത്തിലാണ് കോടതി വാദംകേൾക്കുന്നത്.

അഴിമതിവിരുദ്ധ പ്രവർത്തകനായ മലയാളി ടി.ജെ. അബ്രാഹം, മൈസൂരുവിലെ പൊതുപ്രവർത്തക സ്നേഹമയി കൃഷ്ണ എന്നിവരാണ് ഹർജികൾ നൽകിയത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

സ്നേഹമയി കൃഷ്ണയുടെ ഹർജിയിൽ 20-നും അബ്രാഹമിന്റെ ഹർജിയിൽ 21-നും വാദംകേൾക്കും.

സിദ്ധരാമയ്യയുടെപേരിൽ അബ്രാഹം നേരത്തേ ലോകായുക്ത കോടതിയിൽ പരാതി നൽകിയിരുന്നു.

തുടർന്ന് സിദ്ധരാമയ്യയുടെപേരിൽ നിയമനടപടി സ്വീകരിക്കുന്നതിന് അനുമതിതേടി ഗവർണർ താവർചന്ദ് ഗഹ്‌ലോത് അപേക്ഷ നൽകി. ഇതിൽ സിദ്ധരാമയ്യയ്ക്ക് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

നോട്ടീസ് പിൻവലിക്കണമെന്ന് മന്ത്രിസഭായോഗം ഗവർണറോട് നിർദേശിക്കുകയുംചെയ്തു. പിന്നീട് ഗവർണർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് പുതിയ ഹർജികൾ കോടതിയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts