കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത:എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്

rain

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം.

കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം.

നാളെ വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
[masterslider id="10"]

Related posts

Click Here to Follow Us