ചെന്നൈ – ബംഗളുരു അതിവേഗപാത നിർമാണം 68 ശതമാനം പൂർത്തിയായി

ചെന്നൈ : ചെന്നൈ – ബംഗളുരു അതിവേഗ ലതയുടെ 68 ശതമാനത്തോളം നിർമാണം പൂർത്തിയായി. ആകെയുള്ള 262 കിലോമീറ്റർ ദൂരത്തിൽ 179 കിലോമീറ്റർ നിർമാണമാണ് പൂർത്തിയായത്. ശേഷിക്കുന്ന 83 കിലോമീറ്റർ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 മാർച്ച് 31 നകം പാത ഉദ്ഘടനം ചെയ്യാനാണ് നീക്കം. പ്രധാന സവിശേഷതകൾ യാത്ര സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണികൂറായും കുറയും ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം ചെന്നൈ –…

Read More

2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ്…

Read More

ആളുകളെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് പോലീസ്

ബംഗളുരു : പരീക്ഷണങ്ങൾ പലതും നടപ്പാക്കിയിട്ടും ഗതാഗത കുരുക്ക് കുറയാതെ ഔട്ടർ റിങ് റോഡ്. അവധിത്തിരക്ക് മുൻകൂട്ടി കണ്ട് ഇന്നലെ ഔട്ടർ റിങ് റോഡിലെ കമ്പനികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് ആവശ്യപെട്ടായിരുന്നു ട്രാഫിക് പോലീസിന്റെ പുതിയ പരീക്ഷണം. വാരാന്ത്യ അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാഹനങ്ങൾ മണിക്കൂറോളം ഗതാഗതകുരുക്കിൽ പെടുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് നടപടി.

Read More

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നഗരം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ദീപാലംകൃതമായി വിധാൻ സൗധ

ബെംഗളൂരു : സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9-ന് മനേക് ഷാ പരേഡ് മൈതാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയപതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. സംസ്ഥാന ഓർഗൺ ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ വഴി അവയവങ്ങൾ ദാനംചെയ്ത 64 പേരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആദരിക്കും. ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സാംസ്കാരികപരിപാടികൾ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മനേക് ഷാ പരേഡ് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മൈതാനത്തിനുസമീപത്തെ റോഡുകളിൽ വ്യാഴാഴ്ച രാവിലെ ഗതാഗത നിയന്ത്രണമുണ്ടാകും.

Read More

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ, കബൻ റോഡിൽ സിടിഒ സർക്കിൾ മുതൽ കെ.ആർ റോഡ്- ജംഗ്ഷൻ വരെയും എംജി. റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് വരെയുമാണ് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയത്. പരേഡ് കാണാനെത്തുന്നവർ വാഹനങ്ങൾ ശിവാജി നഗർ ബിഎംടിസി ടെർമിനലിൽ പാർക്ക് ചെയ്യണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു

Read More

സംസ്ഥാനത്തെ 5 ഗ്യാരണ്ടി പദ്ധതികളെ പ്രശംസിച്ച് ഗവർണർ

ബെംഗളൂരു: സ്ത്രീശാക്തീകരണം, പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളെ സഹായിക്കുക, തൊഴിൽരഹിതരായ യുവാക്കളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള അഞ്ച് ഗ്യാരൻ്റി പദ്ധതികൾ സംസ്ഥാന സർക്കാർ വിജയകരമായി നടപ്പാക്കിയതായി ഗവർണർ താവർ ചന്ദ് ഗെലോട്ട് വ്യാഴാഴ്ച പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു വിഭാഗം മന്ത്രിമാർ നിലവിലുള്ള ഗ്യാരൻ്റി സ്കീമുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഗ്യാരണ്ടി പദ്ധതികളെക്കുറിച്ചുള്ള ഗവർണറുടെ പ്രസ്താവന പ്രാധാന്യം കൈവരുന്നത്. നമ്മുടെ രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന പുരോഗമന…

Read More

ഭർത്താവിനെ കാണാനില്ല, സമൂഹ മാധ്യമത്തിൽ സഹായം അഭ്യർത്ഥിച്ച് യുവതി 

ബെംഗളൂരു: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ ദത്ത ഫേസ്ബുക്കില്‍ ലൈവ് പങ്കിട്ടത്. എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിക്കുന്നു. ലക്ക്നൗവില്‍ നിന്നുള്ള 37 കാരനായ ടെക്കിയെ ഒരാഴ്ച മുൻപാണ് ബെംഗളൂരുവില്‍ നിന്ന് ദുരൂഹമായി കാണാതായത്. ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയത്. ഉച്ചയ്ക്ക് 12:44 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ…

Read More

അര്‍ജുനായുള്ള തിരച്ചിൽ ഡ്രഡ്ജര്‍ എത്തിക്കുന്നതിൽ തീരുമാനം 

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായി. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ കൊണ്ടുവരുന്നതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവിനുള്ള തുക കഴിഞ്ഞാല്‍ ബാക്കി ദിനംപ്രതി നാല് ലക്ഷം രൂപയാണ് വാടക. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴേക്കൂടി കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നദിമാര്‍ഗം എത്തിക്കുന്നതിനുള്ള ചെലവ് ജില്ലാ…

Read More

ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി 

ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച്‌ അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…

Read More

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു 

ബെംഗളൂരു: ഇല്യാസ് വധക്കേസ് പ്രതിയെ ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ദേശീയ പാതയോരത്ത് കല്ലപ്പുവിലെ ഫർണിച്ചർ കടക്ക് പിറകില്‍ വെട്ടിക്കൊന്നു. ഉള്ളാള്‍ കടപ്പുറം സ്വദേശി സമീറാണ് (35) ഞായറാഴ്ച രാത്രി പത്തോടെ കൊല്ലപ്പെട്ടത്. മാതാവിനൊപ്പം ഹോട്ടലില്‍ ആഹാരം കഴിക്കാൻ കയറുകയായിരുന്ന സമീറിനെ കാറില്‍ എത്തിയ അഞ്ചംഗ സംഘം വാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. 2018ല്‍ കുപ്രസിദ്ധ തെരുവുഗുണ്ട ഇല്യാസിനെ ജെപ്പുവിലെ ഫ്ലാറ്റില്‍ കയറി വധിച്ച കേസില്‍ മുഖ്യ പ്രതിയാണ് കൊല്ലപ്പെട്ട സമീർ.

Read More
Click Here to Follow Us