ബെംഗളൂരു: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി.
ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ ദത്ത ഫേസ്ബുക്കില്‍ ലൈവ് പങ്കിട്ടത്.
എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിക്കുന്നു.
ലക്ക്നൗവില്‍ നിന്നുള്ള 37 കാരനായ ടെക്കിയെ ഒരാഴ്ച മുൻപാണ് ബെംഗളൂരുവില്‍ നിന്ന് ദുരൂഹമായി കാണാതായത്.
ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയത്.
ഉച്ചയ്ക്ക് 12:44 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ വിപിൻ കൊടിഹള്ളിയിലെ ടാറ്റാനഗർ പ്രദേശത്ത് നിന്നാണ് കാണാതായത്.
ബീജ് ജാക്കറ്റും ഇരുണ്ട ചാരനിറത്തിലുള്ള ട്രാക്ക് പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നത്.
പോകുമ്പോള്‍ ബാഗുകളൊന്നും ഇയാള്‍ കയ്യില്‍ കരുതിയിരുന്നില്ല.
ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ആസക്തികളോ ഇല്ലെന്ന് യുവതി ഫേസ്ബുക് ലൈവില്‍ പറഞ്ഞു.
വിഷാദമോ മറ്റ് രോഗങ്ങളോ ഉണ്ടായിരുന്നില്ല. ദാമ്പത്യ പ്രശ്ങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇരുവരും സന്തുഷ്ട്ടരായിരുന്നു എന്നും യുവതി പറഞ്ഞു.
കാണാതായി 25 മിനിട്ടിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.8 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്.
ഉച്ചക്ക് 2 മണി മുതല്‍ വിപിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കാണാതായതിന് പിന്നാലെ കൊടിഗെഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ എഫ്‌ഐആർ ചെയ്യാത്തതിനാല്‍ അധികൃതർ നടപടിയെടുക്കാൻ വൈകി.
പോലീസ് സ്റ്റേഷനില്‍ എത്തി നിരന്തരമായി ആവശ്യപ്പെട്ടതിന് പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
എന്നാല്‍ കാര്യമായ അന്വേഷണ പുരോഗതിയില്ലെന്നും ശ്രീപർണ ആരോപിക്കുന്നു. പിന്നാലെ വൈകാരികമായ ഫേസ്ബുക് ലൈവ് പങ്കുവെച്ച് സഹമഭ്യർത്ഥിച്ചത്.
അടുത്തിടെ മൊബൈല്‍ ഫോണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നല്ലാതെ മറ്റ് സംശയങ്ങള്‍ ഇല്ലെന്നും യുവതി പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.