വയനാടിന് കൈത്താങ്ങുമായി എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന

ബെംഗളൂരു: വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ദുരന്തത്തിൽ സ്വപ്നങ്ങൾ പൊലിഞ്ഞ രണ്ട് ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജിലെ രണ്ട് താൽക്കാലിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന.

ദുരന്തത്തിൽ ഭവനം നഷ്ടപ്പെടുകയും കുടുംബത്തിലെ ആറു പേർ മരിക്കുകയും ചെയ്ത മുൻ ടെക്നിക്കൽ സ്റ്റാഫിനും ഭവനം നഷ്ടപ്പെട്ട ഇപ്പോഴത്തെ താൽക്കാലിക ജീവനക്കാരിക്കുമാണ് സഹായം നൽകിയത് .

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡന്റായ ഷബീർ കെ പി, മുൻ അസിസ്റ്റന്റ് പ്രൊഫസറും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ നിലവിലെ അസിസ്റ്റന്റ് പ്രൊഫസർ സുമേഷ് എന്നിവരുടെ സാന്നിധ്യത്തിൽ, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയും ബെംഗളൂരു ചാപ്റ്റർ സെക്രട്ടറിയുമായ അർജുൻ സുന്ദരേശൻ സഹായം കൈമാറി.

ഫണ്ട് ശേഖരിച്ച ബെംഗളൂരു, കൊച്ചി, ചെന്നൈ, തിരുവനന്തപുരം ചാപ്റ്ററുകൾ, കൂടാതെ കേരള എൻജിനീയർസ് അസോസിയേഷൻ ബെംഗളൂരു, ഈ പ്രവർത്തനത്തിന് പിന്തുണ നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
[masterslider id="10"]

Related posts

Click Here to Follow Us