ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു : ചിക്കമഗളൂരുവിൽ മാനിനെ വേട്ടയാടിയ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ബ്യദിഗെരെ സ്വദേശികളായ വിജയ് കുമാർ, സന്തോഷ്, ശശി, നവീൻ, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഭദ്ര വന്യജീവി ഡിവിഷനിലെ ജീവനക്കാരാണ് പ്രതികൾ മൃഗത്തിന്റെ ശരീരഭാഗങ്ങൾ കാറിൽ കൊണ്ടുപോകുന്നത് കണ്ടത്. ഇവർ സഞ്ചരിച്ച കാറും മാനിന്റെ ശരീരഭാഗങ്ങളും വേട്ടയാടാൻ ഉപയോഗിച്ച തോക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

Read More

പാരിസ് ഒളിംപിക്‌സിലെ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന്

പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ…

Read More

നഗരത്തിൽ ബൈക്ക് അഭ്യാസം കൂടുന്നു; ബോധവത്കരണത്തിന് ഒരുങ്ങി പോലീസ്

ബെംഗളൂരു : ബെംഗളൂരുവിലെ നിരത്തുകളിൽ ബൈക്ക് അഭ്യാസം (ബൈക്ക് വീലി) നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിനാൽ ബോധവത്കരണം ശക്തമാക്കാനൊരുങ്ങി പോലീസ്. ഒരുവർഷംകൊണ്ട് ബൈക്ക് വീലി നടത്തി പിഴയടച്ചവരുടെ എണ്ണത്തിൽ നാലുമടങ്ങ് വർധനവാണുണ്ടായത്. പ്രായപൂർത്തിയാകാത്തവരാണ് കൂടുതലും പിടിക്കപ്പെടുന്നത്. 2022-ൽ ബൈക്ക് വീലി നടത്തിയവരുടെ മാതാപിതാക്കൾ പിഴയായി അടച്ചത് 2.4 ലക്ഷം രൂപയായിരുന്നു. എന്നാൽ, 2023-ൽ 10.3 ലക്ഷം രൂപയാണ് മാതാപിതാക്കൾ പിഴയടച്ചത്. ബൈക്ക് വീലിയുടെ ദോഷങ്ങളെക്കുറിച്ച് കൗമാരക്കാരെയും യുവാക്കളെയും ബോധവത്കരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

Read More

വെള്ളക്കെട്ട് ദുരിതം; ഡി.കെ. ശിവകുമാർ സന്ദർശിച്ചു; സർക്കാരിനെതിരേ ബി.ജെ.പി.

ബെംഗളൂരു: കനത്തമഴയിൽ റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ നഗരത്തിലെ ചില സ്ഥലങ്ങളിൽ കുട്ടികളെയും കൊണ്ടുപോയ സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ ക്കുടുങ്ങി. കുന്ദലഹള്ളിക്കും തുബരഹള്ളിക്കും ഇടയിൽ വെള്ളക്കെട്ടിൽ വാഹനം നിന്നു പോയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഔട്ടർ റിങ് റോഡിൽ നാഗവാര ജങ്ഷനും ഹെബ്ബാളിനും ഇടയിലും ഹെബ്ബാൾ മേൽപ്പാലത്തിന്റെ റാംപുകളിലും വീരസാന്ദ്രയിലും വലിയതോതിൽ വെള്ളക്കെട്ടുണ്ടായി. റോഡിലെ വെള്ളക്കെട്ട് കാരണം ബെന്നാർഘട്ട റോഡ്, മടിവാള, രൂപേന അഗ്രഹാര, ജയദേവ അടിപ്പാത എന്നിവിടങ്ങളിൽ രാവിലെ പത്തുമണിയോടെ വൻ ഗതാഗതക്കുരുക്കുണ്ടായി. ഇതേത്തുടർന്ന് സിൽക്ക് ബോർഡ് മേൽപ്പാലത്തിലും വാഹനങ്ങളുടെ നീണ്ട…

Read More

അര്‍ജുനായി ഇന്ന് ദൗത്യം പുനരാരംഭിക്കും;

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി,…

Read More

തുംഗഭദ്ര അണക്കെട്ടിന്റെ തകർന്നഗേറ്റ് പുനഃസ്ഥാപിക്കാൻ വൈകും

thungabadra dam

ബെംഗളൂരു : തുംഗഭദ്ര അണക്കെട്ടിന്റെ തകർന്നഗേറ്റ് പുനഃസ്ഥാപിക്കാൻ വൈകും. അണക്കെട്ടിലെ വെള്ളംതാഴാതെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണിത്. തകർന്നഗേറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതായും എന്നാൽ, വെള്ളംതാഴാതെ പ്രവൃത്തിപൂർത്തിയാക്കാനാവില്ലെന്നും ജലവിഭവവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അണക്കെട്ടിന്റെ 19-ാമത്തെ ക്രെസ്റ്റ് ഗേറ്റാണ് ശനിയാഴ്ച രാത്രി തകർന്നത്. ഇരുമ്പുകൊണ്ടുള്ള ചെയിൻ തകർന്ന് ഗേറ്റ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ 35,000 ക്യുസെക്സ് വെള്ളം അണക്കെട്ടിൽനിന്നും കുതിച്ചുചാടി. കൂടുതൽ നാശമുണ്ടാകുന്നത് ഒഴിവാക്കാൻ അണക്കെട്ടിന്റെ ഈ ഭാഗത്തെ സമ്മർദം കുറയ്ക്കാനായി ബാക്കിയുള്ള 33 ഗേറ്റുകളും തുറന്നു. തുടർന്ന്, നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു. ഗേറ്റ്…

Read More

സ്വാതന്ത്ര്യദിനാവധി: കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് 18 പ്രത്യേക സർവീസ് ഒരുക്കി കർണാടക ആർ.ടി.സി.

bus

ബെംഗളൂരു : സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. ബുധനാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക് 18 പ്രത്യേക സർവീസുകൾ നടത്തും. കണ്ണൂർ (ഒരു ബസ്), എറണാകുളം (അഞ്ചു ബസ്), കോട്ടയം (ഒരു ബസ്), കോഴിക്കോട് (രണ്ടു ബസ്), മൂന്നാർ (ഒരു ബസ്), പാലക്കാട് (നാലു ബസ്), തൃശ്ശൂർ (നാലു ബസ്) എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്. ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് എല്ലാ ബസ്സുകളും പുറപ്പെടുന്നത്.

Read More

കനത്തമഴയിൽ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി; വാഹനഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കനത്തമഴയിൽ ബെംഗളൂരുവിന്റെ പലയിടങ്ങളും വെള്ളത്തിലായി. ഞായറാഴ്ച രാത്രി വൈകിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകാൻ വാഹനവുമായി ഇറങ്ങിയവർ കുടുങ്ങി. റോഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ട്. ബെംഗളൂരുവിന്റെ കിഴക്കൻമേഖലയിലും വടക്കൻ മേഖലയിലുമാണ് കൂടുതൽ മഴപെയ്തത്. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരുവിൽ 74 മില്ലിമീറ്റർ മഴപെയ്തു. വെള്ളിയാഴ്ചവരെ ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ ബെംഗളൂരുവിൽ റോഡിൽ വെള്ളക്കെട്ട് കാരണം…

Read More

കെ.ആർ.പുരം മെട്രോയുടെ മേൽനടപ്പാലം സജ്ജമായി

ബെംഗളൂരു : നഗരത്തിൽ തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കെ.ആർ.പുരയിൽ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമിടയിൽ പേടിയോടെ റോഡ് മുറിച്ചു കടക്കുന്നത് ഇനി അവസാനിപ്പിക്കാം. മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേസ്റ്റേഷനുമുൻപിലേക്ക് റോഡിനു കുറുകെ നിർമിച്ച മേൽനടപ്പാലം ഉടൻ തുറക്കും. നടപ്പാലത്തിന്റെ അവസാനഘട്ട മിനിക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലം എന്നു തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി.എം.ആർ.സി.എലിന്റെ നേതൃത്വത്തിലാണ് പാലം നിർമിച്ചത്. കെ.ആർ.പുരം മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത സമയത്തുതന്നെ മേൽപ്പാലത്തിന്റെ നിർമാണവും തുടങ്ങിയതാണ്. കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, പ്രവൃത്തി പല തവണ മുടങ്ങി. മെട്രോ…

Read More

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾ മരിച്ചു 

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാർഥികള്‍ മരിച്ചു. നിതീഷ് വർമ (20), ചേതൻ (24), യുഗേഷ് (20), നിതീഷ് (20), രാംമോഹൻ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർഥികളെ ആശുപത്രിയിലേക്കു മാറ്റി. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ചെന്നൈ – തിരുപ്പതി ദേശീയപാതയിലാണ് അപകടമുണ്ടായത്. ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാർ പൂർണമായും തകർന്നതിനാല്‍ വിദ്യാർഥികളെ പുറത്തെടുക്കാൻ വൈകി. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത്…

Read More
Click Here to Follow Us