കനത്തമഴയിൽ നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി; വാഹനഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കനത്തമഴയിൽ ബെംഗളൂരുവിന്റെ പലയിടങ്ങളും വെള്ളത്തിലായി.

ഞായറാഴ്ച രാത്രി വൈകിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകാൻ വാഹനവുമായി ഇറങ്ങിയവർ കുടുങ്ങി.

റോഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു വെള്ളക്കെട്ട്.

ബെംഗളൂരുവിന്റെ കിഴക്കൻമേഖലയിലും വടക്കൻ മേഖലയിലുമാണ് കൂടുതൽ മഴപെയ്തത്.

ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ ബെംഗളൂരുവിൽ 74 മില്ലിമീറ്റർ മഴപെയ്തു.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

വെള്ളിയാഴ്ചവരെ ബെംഗളൂരുവിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

കിഴക്കൻ ബെംഗളൂരുവിൽ റോഡിൽ വെള്ളക്കെട്ട് കാരണം പലർക്കും രാവിലെ ഓഫീസിലെത്താൻ സാധിച്ചില്ല.

ഒട്ടേറെപ്പേർ തിങ്കളാഴ്ച വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

തിങ്കളാഴ്ച രാവിലെതന്നെ ട്രാഫിക് പോലീസ് വെള്ളക്കെട്ടിനെക്കുറിച്ച് നഗരവാസികൾക്ക് എക്സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
[masterslider id="10"]

Related posts

Click Here to Follow Us