കെ.ആർ.പുരം മെട്രോയുടെ മേൽനടപ്പാലം സജ്ജമായി

ബെംഗളൂരു : നഗരത്തിൽ തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കെ.ആർ.പുരയിൽ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമിടയിൽ പേടിയോടെ റോഡ് മുറിച്ചു കടക്കുന്നത് ഇനി അവസാനിപ്പിക്കാം.

മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേസ്റ്റേഷനുമുൻപിലേക്ക് റോഡിനു കുറുകെ നിർമിച്ച മേൽനടപ്പാലം ഉടൻ തുറക്കും. നടപ്പാലത്തിന്റെ അവസാനഘട്ട മിനിക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

പാലം എന്നു തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

ബി.എം.ആർ.സി.എലിന്റെ നേതൃത്വത്തിലാണ് പാലം നിർമിച്ചത്.

കെ.ആർ.പുരം മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത സമയത്തുതന്നെ മേൽപ്പാലത്തിന്റെ നിർമാണവും തുടങ്ങിയതാണ്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, പ്രവൃത്തി പല തവണ മുടങ്ങി.

മെട്രോ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങാതെ നടപ്പാലത്തിലൂടെ വന്ന് റോഡിനപ്പുറത്തുള്ള റെയിൽവേ സ്റ്റേഷനുമുൻപിലേക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിലാണ് നടപ്പാത നിർമിച്ചിരിക്കുന്നത്.

ഏതുസമയവും വൻ വാഹനത്തിരക്കനുഭവപ്പെടുന്ന റോഡാണിത്. ദിവസവും ആയിരക്കണക്കിനാളുകൾ തീവണ്ടിയിലും മെട്രോയിലുമായി ഇവിടെ വന്നിറങ്ങുന്നു.

തീവണ്ടിയിറങ്ങി മെട്രോയിൽ കയറിയും മെട്രോയിലിറങ്ങി തീവണ്ടിയിലും യാത്ര തുടരുന്നവർ ഒട്ടേറെയാണ്. ഇവർക്ക് റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസമാണ്.

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ വേണം മറുഭാഗത്തെത്താൻ. ഏതാനും ട്രാഫിക് പോലീസുകാരുടെ സാന്നിധ്യം ഇവിടെയുണ്ടാകാറുണ്ടെങ്കിലും വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

രാത്രിയാകുമ്പോൾ പോലീസും ഉണ്ടാകാറില്ല. ഒട്ടേറെ യാത്രക്കാർ രാത്രിയും ഇവിടെ തീവണ്ടിയിലും മെട്രോയിലും വന്നിറങ്ങുന്നതാണ്. മേൽനടപ്പാലം വൈകുന്നതിൽ യാത്രക്കാർ ആശങ്ക പങ്കുവെക്കാറുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts