കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകള്‍: ഇനി തമിഴ്‌നാട്ടില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി മള്‍ട്ടിപ്ലെക്‌സ് തീയേറ്ററുകള്‍. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് നടപടി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ തീയേറ്ററിലേക്കെത്തുന്നില്ലെന്നും ഇത് മറ്റുസിനിമകളുടെ പ്രദര്‍ശനത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ തീരുമാനം.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകള്‍ നേരത്തേ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയിരുന്നു. നേരത്തേ തമിഴ്‌നാട്ടില്‍ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തീയേറ്ററുകളുടെ പ്രദര്‍ശനം നിര്‍ത്താനുള്ള തീരുമാനം. തീയേറ്ററുകള്‍ പിന്‍മാറിയതിനാല്‍ സിനിമയ്ക്ക് ഇനി തമിഴ്‌നാട്ടില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts