പഞ്ചാബ് അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം സ്ഫോടനം

പഞ്ചാബ്: അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന് സമീപം സ്ഫോടനം. സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. സമീപത്ത് കൂടി ഓട്ടോയില്‍ സഞ്ചരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് കണ്ണാടിച്ചില്ലുകള്‍ തെറിച്ചാണ് പരിക്കേറ്റത്.

ഭീകരാക്രമണമാണെന്ന് ഭക്തജനങ്ങളും പ്രദേശവാസികളും കരുതിയെങ്കിലും പോലീസ് അതിനുള്ള സാധ്യത തള്ളി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്ക് സമീപത്തുനിന്ന് ഒരു പ്രത്യേക പൊടി കണ്ടെടുത്തു. സമഗ്രമായ അന്വേഷണത്തിനുശേഷം മാത്രമേ സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് അമൃത്സര്‍ പോലീസ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും
  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us