ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിക്ക് സ്റ്റേ 

ബെംഗളൂരു: ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കാതിരുന്നതിന് ഭർത്താവിനെതിരെ ഭാര്യ നല്‍കിയ കേസിന് കർണാടക ഹൈക്കോടതി സ്റ്റേ.

കുട്ടി ജനിച്ചതിന് ശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈയും ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ഭർത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ യുവതി കേസ് കൊടുത്തിരുന്നു.

ഭാര്യ നല്‍കിയ കേസില്‍ ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തീർത്തും നിസ്സാരമാണെന്ന് നിരീക്ഷിച്ചാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498എ (ക്രൂരത) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയതിനെത്തുടർന്ന് ജോലിക്കായി യു.എസിലേക്ക് പോകാനും ഹൈക്കോടതി യുവാവിന് അനുമതി നല്‍കി.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ ഇവർക്കെതിരായ അന്വേഷണം കോടതി താത്ക്കാലികമായി നിർത്തിവച്ചു.

പ്രസവശേഷം ഫ്രഞ്ച് ഫ്രൈയും ചോറും ഇറച്ചിയും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

കുട്ടിയുടെ ജനനത്തിനുമുമ്പ് വീട്ടുജോലികളെല്ലാം ഭാര്യ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചെന്ന് ഭർത്താവ് എതിർ വാദത്തില്‍ കോടതിയെ അറിയിച്ചു. ബാർ ആൻ‍‍‍ഡ് ബെഞ്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
[masterslider id="10"]

Related posts