സൂക്ഷിക്കുക ഡെങ്കിപ്പനി വ്യാപിക്കുന്നു; 175 പേർക്കുകൂടി രോഗബാധ; നഗരത്തിൽ 11 വയസ്സുകാരൻ മരിച്ചു

ബെംഗളൂരു : ബെംഗളൂരു : ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ 11 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ചയാണ് മരണമുണ്ടായത്.

കുട്ടി മരിച്ചത് ഡെങ്കിപ്പനി ബാധിച്ചതിനാലാണെന്ന് ശനിയാഴ്ച ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 28-ന് നഗരത്തിലെ കഗ്ഗദാസപുരയിൽ 27-കാരൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു.

കർണാടകത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ ബെംഗളൂരു റൂറൽ എം.പി.യും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

രോഗവ്യാപനത്തിന് കാരണമായ കൊതുകുകളെ നിയന്ത്രിക്കാൻ കുടുതൽ പരിശ്രമം വേണമെന്നും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ പര്യാപ്തമാകുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് ഇന്ത്യയിൽ വിതരണംചെയ്യാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും പറഞ്ഞു.

മെക്സിക്കോ, ബ്രസീൽ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് നൽകുന്നുണ്ട്. ഒമ്പത് മുതൽ 16 വയസ്സുവരെയുള്ളവർക്കാണ് ഇത് നൽകാറ്്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
[masterslider id="10"]

Related posts