സംസ്ഥാനത്ത് പെൺഭ്രൂണഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്; മന്ത്രി ദിനേശ് ഗുണ്ടുറാവു

ബെംഗളൂരു : സംസ്ഥാനത്ത് പെൺഭ്രൂണഹത്യ തടയാൻ ആവശ്യമായ നടപടികൾ ആരോഗ്യവകുപ്പും പോലീസും സ്വീകരിച്ചുവരുകയാണെന്ന് കുടുംബാരോഗ്യക്ഷേമ വകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ബെലഗാവി, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ അൾട്രാസൗണ്ട് സ്കാനിങ് സെന്ററുകളിൽ ആരോഗ്യവകുപ്പ് റെയ്ഡ്‌ നടത്തി. പെൺഭ്രൂണഹത്യ തടയാനുള്ള നിയമം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുകയാണെന്നും ഗുണ്ടുറാവു പറഞ്ഞു. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പെൺഭ്രൂണഹത്യാ റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Read More

ബെംഗളൂരുവിൽ ശീതളപാനീയ രംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി മുത്തയ്യ മുരളീധരൻ

ബെംഗളൂരു : ബെംഗളൂരുവിൽ ശീതളപാനീയ രംഗത്ത് 1400 കോടി രൂപ നിക്ഷേപിക്കാൻ ശ്രീലങ്കൻ മുൻക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. ചാമരാജ നഗറിലാണ് നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. വ്യവസായ മന്ത്രി എം.ബി. പാട്ടീൽ മുത്തയ്യ മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് നിക്ഷേപം സംബന്ധിച്ച് ധാരണയിലെത്തിയത്. തുടക്കത്തിൽ 230 കോടി രൂപ നിക്ഷേപിക്കും. പദ്ധതിക്കായി 46 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് എം.ബി. പാട്ടീൽ അറിയിച്ചു. മുത്തയ്യ ബിവറേജസ് ബ്രാൻഡിലായിരിക്കും ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത്.

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം ഇടവിട്ട് മുടങ്ങും. ജയനഗർ ഡിവിഷനിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 മണിമുതൽ വൈകുന്നേരം മൂന്നുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. വൈദ്യുതി മുടങ്ങുന്ന മേഖലകൾ റിച്ച്മണ്ട് റോഡ്, ട്രിനിറ്റി സർക്കിൾ, എംജി റോഡ്, വിജയ ബാങ്ക്, ബ്രിഗേഡ് റോഡ്, കാസ്റ്റൽ സ്ട്രീറ്റ്, ഹയസ് റോഡ്, റെസിഡൻസി റോഡ്, സെൻ്റ് മാർക്ക്സ് റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, വുഡ് സ്ട്രീറ്റ്, മാഗ്രത്ത് റോഡ്, ആൽബർട്ട് സ്ട്രീറ്റ്, കോൺവെൻ്റ് റോഡ്, ബ്രൺടൻ റോഡ്,…

Read More

രേണുകാസ്വാമി കൊലക്കേസ്; ദർശൻ ധരിച്ച വസ്ത്രങ്ങളും ചെരിപ്പും കണ്ടെ‌ടുത്തു; പോലീസിനോട് കുറ്റസമ്മതം നടത്തി നടൻ ദർശൻ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷം രൂപ നൽകിയതായി കുറ്റസമ്മതം നടത്തി നടൻ ദർശൻ. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നൽകിയത്. പണം പ്രദോഷിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പോലീസ് പറഞ്ഞു. ദർശന്റെ അടുത്ത സുഹൃത്തും നടനുമാണ് പ്രദോഷ്. കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇവർ കൊലനടന്നദിവസം പോലീസിൽ കീഴടങ്ങി സാമ്പത്തികവിഷയത്തിന്റെ പേരിൽ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടർന്ന്…

Read More

നടൻ ദർശൻ കൂടുതൽ കേസുകളിലേക്ക്; അനധികൃതമായി ഫാം ഹൗസിൽ വിദേശ പക്ഷിയെ വളർത്തി 

ബെംഗളൂരു: ആരാധകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൂടുതല്‍ കുരുക്കിലേക്ക്. ടി നര്‍സിപുരയിലുള്ള നടന്റെ ഫാം ഹൗസില്‍ വിദേശ പക്ഷിയായ മുള്ളന്‍ വാത്തയെ അനധികൃതമായി വളര്‍ത്തിയതായി കണ്ടെത്തി. ഈ കേസില്‍ നടന്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദര്‍ശനെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നടന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ വനംവകുപ്പ് വിഷയം വീണ്ടും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ പറഞ്ഞു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഒന്നരവര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കേസ്.…

Read More

ചെവികൾ അറുത്തു, വൃഷണങ്ങൾ അടിച്ചു പൊട്ടിച്ചു; നടൻ ദർശൻ ആരാധകനോട് കാണിച്ച ക്രൂരതകൾ ഇങ്ങനെ 

ബെംഗളൂരു: കന്നഡ സൂപ്പർസ്റ്റാർ ദർശനും സംഘവും ചേർന്ന് കാെലപ്പെടുത്തിയ രേണുക സ്വാമി മരിക്കുന്നതിന് മുൻപ് നേരിട്ടത് കൊടിയ പീഡ‍നങ്ങളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരമാസകലും മുറിവേറ്റ രേണുകാ സ്വാമിയുടെ ചെവി അറുത്തുമാറ്റുകയും വൃഷണം ചതയ്‌ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലുന്നതിന് മുൻപ് യുവാവിന് ഷോക്ക് ഏല്‍പ്പിച്ചതായുള്ള വാർത്തകളും നേരത്തെ വന്നിരുന്നു. ക്രൈം ബ്രാഞ്ച് പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. കൈയിലും നെഞ്ചിലും മുതുകിലും ചതഞ്ഞ് നീലിച്ച പാടുകളുണ്ട്. വൃഷണം അടിയേറ്റ് തകർന്നു, ഒരു ചെവി നഷ്ടമായിരുന്നു. താടിയെല്ലുകള്‍ തകർന്ന് വായും വികൃതമായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശന് ഭാര്യയുമായുള്ള ബന്ധം…

Read More

വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു; 40 ഓളം പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. കള്ളക്കുറിച്ചിയിലാണ് ദാരുണസംഭവമുണ്ടായത്. 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്…

Read More

‘ജീവിതത്തിൽ വന്നു കള്ളത്തരം പറയരുത്’ മഞ്ചു, ഭാവന, സംയുക്ത കൂട്ടുകെട്ടിൽ നിന്നും പിരിഞ്ഞതിനെ കുറിച്ച് ശ്വേത മേനോൻ 

മലയാള സിനിമ താരങ്ങള്‍ക്കിടയില്‍ ഒരുപാട് സൗഹൃദങ്ങളുണ്ട്. അതിലേറെ ആഘോഷിക്കപ്പെട്ട ഒരു സൗഹൃദ കൂട്ടായ്മയായിരുന്നു ശ്വേതാ മേനോൻ, മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് കൂട്ടുകെട്ട്. എന്നാല്‍ ഇതില്‍ നിന്നും ചില കാരണങ്ങള്‍ കൊണ്ട് ശ്വേതാ മേനോൻ മാറി പോയിരുന്നു. ഇപ്പോഴിതാ, ഈ സൗഹൃദം വേണ്ട എന്ന് വച്ചതിന്റെ കാരണം തുറന്നു പറയുകയാണ് നടി. കൂട്ടത്തിലെ ചിലർ പറഞ്ഞ കള്ളമാണ് തനിക്ക് ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തില്‍ നിന്നും പുറത്തു കടന്നതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…

Read More

ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു ; ബെംഗളൂരു സ്വദേശിനി സ്റ്റേഷനിൽ തലകറങ്ങി വീണു 

ബെംഗളൂരു: ടിടിഇ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്‌സ്പ്രസില്‍ കോട്ടയത്തു നിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ…

Read More

കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെം​ഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

ബെം​ഗളുരു. കുട്ടി താരങ്ങളുടെ ആഘോഷവേ​ദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. 8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണ സം​ഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്. ബെം​ഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു. ആർ ആർ ന​ഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും, ഇഷായു ഭോമിക് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും, ഒന്നും രണ്ടും…

Read More