നടൻ ദർശന്റെ മുൻ മാനേജറെ കാണാതായിട്ട് എട്ട് വർഷം 

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കന്നഡ സൂപ്പർ താരം ദർശന്റെ മുൻ മാനേജരെ കാണാതായിട്ട് എട്ട് വർഷം. ഗഡക് സ്വദേശിയായ മല്ലികാർജുനെ കുറിച്ച്‌ 2016 മുതല്‍ ഒരു വിവരവുമില്ല. ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ദർശന്റെ വ്യക്തിജീവിതവും വാർത്തകളിലിടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു. കേസില്‍ ദർശന്റെ പങ്ക് വ്യക്തമായതോടെ ദർശന്റെ പേരില്‍ നേരത്തേ തന്നെയുള്ള കേസുകളും മറ്റും തലപൊക്കിത്തുടങ്ങി. ഇതിന് പിന്നാലെയാണിപ്പോള്‍ മുൻ മാനേജരുടെ തിരോധാനവും. മാനേജരേക്കാളുപരി വ്യക്തിജീവിതത്തിലും ദർശനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മല്ലികാർജുൻ എന്നാണ്…

Read More

എരഞ്ഞോളി ബോംബ് സ്‌ഫോടനം; പേടിച്ചിട്ടാണ് മിണ്ടാതിരുന്നതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘പാര്‍ട്ടിക്കാര്‍ ഇതിനുമുന്‍പും പലതവണ ബോംബ് എടുത്തുകൊണ്ടുപോയിട്ടുണ്ട്. ആളൊഴിഞ്ഞ വീടുകളെല്ലാം ഇവരുടെ താവളമാണ്. പലരും പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടിയാല്‍ അവരുടെ വീടുകളില്‍ ബോംബ് എറിയും. പിന്നെ ജീവിക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ സാധാരണക്കാരാണ്. ഞങ്ങൾക്ക് ജീവിക്കണം. ഇന്നലെ മരിച്ചത്…

Read More

ആമസോൺ പാഴ്സലിൽ മൂർഖൻ പാമ്പ്; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ബെംഗളൂരു: പ്രമുഖ ഓണ്‍ലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളില്‍ മൂർഖൻ പാമ്പ്. ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിലാണ് സാമാന്യം വലിയ പാമ്പിനെ കണ്ടത്. സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ എക്സ് ബോക്സ് കണ്‍ട്രോളറാണ് ഓർഡർ ചെയ്തത്. പറഞ്ഞ ദിവസം തന്നെ പാഴ്‌സല്‍ എത്തി. ഇത് തുറക്കുന്നത് മൊബൈല്‍ ക്യാമറയില്‍ ഇരുവരും പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സല്‍ പാക്കുചെയ്തിരുന്ന ടേപ്പില്‍ പാമ്പ് കുടുങ്ങിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികള്‍ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി…

Read More

പരീക്ഷകളിൽ ആൾമാറാട്ടം തടയാൻ കർണാടക എക്സാമിനേഷൻസ് അതോറിറ്റി എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കും; വിശദാംശങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ വിവിധ സർക്കാർവകുപ്പുകളിലേക്കുള്ള പരീക്ഷകളിൽ ആൾമാറാട്ടം നടത്തുന്നത് തടയാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി കർണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ.). ആദ്യം ജൂലായ് മുതൽ സെപ്റ്റംബർവരെ മൂന്നു വകുപ്പുകളിലേക്ക് നടക്കാനിരിക്കുന്ന പരീക്ഷകളിലാണ് എ.ഐ. ഉപയോഗിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കർണാടക അർബൻ വാട്ടർസപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ്, ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ വകുപ്പുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഭാവിയിലെ എല്ലാ മത്സര പരീക്ഷകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതിക്കായി സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് കെ.ഇ.എ. അധികൃതർ പറഞ്ഞു.…

Read More

രേണുകസ്വാമി സ്ഥിരം കുറ്റവാളി; നിരവധി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു: ബെംഗളൂരു പൊലീസ്

ബെംഗളൂരു: നടൻ്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടെ പേരിൽ നടൻ ദർശൻ ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയ രേണുകസ്വാമി സ്ഥിരം കുറ്റവാളിയാണെന്നും ഇൻസ്റ്റാഗ്രാമിൽ നിരവധി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. @goutham_ks_1990 എന്ന അക്കൗണ്ട് ഉപയോഗിച്ച് രേണുകസ്വാമി ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രവർത്തിപ്പിക്കുകയായിരുന്നു, ഇത് ഉപയോഗിച്ച് അശ്ലീല സന്ദേശങ്ങളും ഫോട്ടോഗ്രാഫുകളും തൻ്റെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോകളും പോലും നിരവധി സ്ത്രീകൾക്ക് അയച്ചിരുന്നുവെന്നും പ്രത്യേകിച്ച് കന്നഡ പ്ലാറ്റ്‌ഫോമിൽ റീൽ ചെയ്യുന്നവർക്ക്. ഈ അക്കൗണ്ടിൽ നിന്ന് അശ്ലീല…

Read More

രേണുകാസ്വാമി കൊലക്കേസ്; കേസിൽ അറസ്റ്റിലായവർ 17 ആയി

darshan

ബെംഗളൂരു : നടൻ ദർശൻ ഉൾപ്പെട്ട രേണുകാസ്വാമി കൊലക്കേസിൽ കൊലയ്ക്കുമുമ്പ് ദർശനും സംഘവും ബെംഗളൂരുവിലെ ബാറിൽ പാർട്ടി നടത്തിയതായി പോലീസ്. പാർട്ടിക്കുശേഷമാണ് ദർശൻ കൊലനടത്തിയ പട്ടണഗെരെയിലെ ഷെഡ്ഡിലേക്കുപോയത്. പാർട്ടിയിൽ ദർശനൊപ്പം പങ്കെടുത്ത കന്നഡ ഹാസ്യനടൻ ചിക്കണ്ണയെ ചൊവ്വാഴ്ച പോലീസ് ചോദ്യംചെയ്തു. ദർശന്റെ അടുത്ത സുഹൃത്തായ ചിക്കണ്ണയെ കേസിൽ സാക്ഷിയാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ചിക്കണ്ണ കൊലപാതകസംഘത്തിനൊപ്പം പട്ടണഗെരെയിലേക്ക് പോകാതെ മടങ്ങുകയായിരുന്നു. കേസന്വേഷണവുമായി സഹകരിക്കുമെന്ന് ചിക്കണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരുവിലെ ആർ.ആർ. നഗറിലെ ബാറിലാണ് പാർട്ടി നടത്തിയത്. ദർശനെയും മറ്റു പ്രതികളെയും ഈ ബാറിലെത്തിച്ച് തെളിവെടുപ്പുനടത്തി. അതിനിടെ,…

Read More

പെട്രോൾ, ഡീസൽ വിലവർധന: നഗരത്തിൽ പ്രതിഷേധം വ്യാപകം

ബെംഗളൂരു : പെട്രോൾ, ഡീസൽവില വർധനയ്ക്കെതിരേ കർണാടകത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബെംഗളൂരുവിൽ പ്രതിഷേധിച്ച ജെ.ഡി.എസ്. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലായിരുന്നു പ്രതിഷേധം. സൈക്കിളും കുതിരവണ്ടിയും ഓടിച്ചും പ്രതിഷേധിച്ചു. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബി.ജെ.പി. പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ ചൊവ്വാഴ്ച ബെംഗളൂരുവിൽ ആം ആദ്മി പാർട്ടിയും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്കൂട്ടറുകൾ മറിച്ചിട്ട് മാതൃകാ ശവസംസ്കാരച്ചടങ്ങ് നടത്തിയായിരുന്നു പ്രതിഷേധം. കന്നഡിഗര വിജയസേനയുടെ പ്രവർത്തകരും പ്രതിഷേധവുമായിറങ്ങി.പെട്രോൾ ലിറ്ററിന് മൂന്നുരൂപയും…

Read More

100 ബസുകൾ കൂടി; കർണാടകയിൽ കെഎസ്ആർടിസി സീറ്റർ കം സ്ലീപ്പർ ബസുകൾ അവതരിപ്പിക്കും

ബെംഗളൂരു : കർണാടക ആർ.ടി.സി. പുതുതായി 100 ബസുകൾ കൂടി പുറത്തിറക്കുന്നു. ഇതിൽ 30 എണ്ണം സീറ്റർ കം സ്ലീപ്പർ ബസുകളാണ്. ആദ്യമായാണ് കർണാടക ആർ.ടി.സി. സീറ്റർ കം സ്ലീപ്പർ ബസുകൾ ഇറക്കുന്നത്. വിജയിച്ചാൽ ഇത്തരം കൂടുതൽ ബസുകൾ വാങ്ങുമെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

മാംസ മാലിന്യം വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണമാക്കുന്ന പ്ലാന്റ് ; ജൂലായ് പകുതിയോടെ പരീക്ഷണ പ്രവർത്തനം തുടങ്ങാൻ സാധ്യത

ബെംഗളൂരു : മാംസ മാലിന്യത്തിൽനിന്ന് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം നിർമിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ബെംഗളൂരുവിൽ ആരംഭിക്കുന്നു. പൊതു -സ്വകാര്യപങ്കാളിത്തത്തോടെ നോർത്ത് ബെംഗളൂരുവിലെ കണ്ണൂരുവിലാണ് പ്ലാന്റ് വരുന്നത്. പ്ലാന്റിന്റെ സിവിൽ, മെഷീൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. ജൂലായ് പകുതിയോടെ പരീക്ഷണ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബന ഇക്കോവർക്സും മഹാദേവപുര ടാസ്ക്‌ഫോഴ്‌സും സംയുക്തമായിട്ടാകും പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ കണ്ണൂരു ഗ്രാമ പ്പഞ്ചായത്താണ് 20,000 ചതുരശ്രയടി സ്ഥലം നൽകിയത്. ബെംഗളൂരുവിൽ ദിവസേന 100 ടൺ മാംസ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. മാലിന്യം…

Read More

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്‌സോ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

Read More