മാംസ മാലിന്യം വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണമാക്കുന്ന പ്ലാന്റ് ; ജൂലായ് പകുതിയോടെ പരീക്ഷണ പ്രവർത്തനം തുടങ്ങാൻ സാധ്യത

ബെംഗളൂരു : മാംസ മാലിന്യത്തിൽനിന്ന് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം നിർമിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ബെംഗളൂരുവിൽ ആരംഭിക്കുന്നു. പൊതു -സ്വകാര്യപങ്കാളിത്തത്തോടെ നോർത്ത് ബെംഗളൂരുവിലെ കണ്ണൂരുവിലാണ് പ്ലാന്റ് വരുന്നത്. പ്ലാന്റിന്റെ സിവിൽ, മെഷീൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.

ജൂലായ് പകുതിയോടെ പരീക്ഷണ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

ബന ഇക്കോവർക്സും മഹാദേവപുര ടാസ്ക്‌ഫോഴ്‌സും സംയുക്തമായിട്ടാകും പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ കണ്ണൂരു ഗ്രാമ പ്പഞ്ചായത്താണ് 20,000 ചതുരശ്രയടി സ്ഥലം നൽകിയത്.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരുവിൽ ദിവസേന 100 ടൺ മാംസ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. മാലിന്യം ശേഖരിക്കാൻ ശരിയായ സംവിധാനമില്ലാത്തതിനാൽ കടയുടമകൾ പൊതു സ്ഥലങ്ങളിലും റോഡരുകുകളിലും തടാകക്കരയിലും കനാലുകളിലും നിക്ഷേപിക്കുന്നത് പതിവാണ്. ഇതിന് പരിഹാരമാകും പ്ലാന്റ്.

നഗരത്തിലെ മാംസക്കടകളിൽനിന്ന് ദിവസം രണ്ടു തവണ മാലിന്യം ശേഖരിക്കും. കടകളിൽ പ്ലാസ്റ്റിക് ഡ്രമ്മുകൾ നൽകിയിട്ടുണ്ട്. ഇതിലെ മാലിന്യം വാഹനങ്ങളിലെത്തി കൊണ്ടുപോകും. ഇത് പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണമാക്കി മാറ്റും.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ആദ്യം 30 ടൺ ശേഷിയാകും ഉണ്ടാവുക. പിന്നീട് 60 ടൺ ആകും പ്ലാന്റ് വിജയിച്ചാൽ ബെംഗളൂരുവിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts