ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു ; ബെംഗളൂരു സ്വദേശിനി സ്റ്റേഷനിൽ തലകറങ്ങി വീണു 

ബെംഗളൂരു: ടിടിഇ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു.

ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്.

കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്‌സ്പ്രസില്‍ കോട്ടയത്തു നിന്നാണ് ഗര്‍ഭിണിയും രണ്ട് വയസ്സുകാരനും കയറിയത്.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്.

സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പോലീസില്‍ വിവരമറിയിച്ചു.

പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റേഷനില്‍ ബോധരഹിതയായിവീണ സരസ്വതിയെ റെയില്‍വേ അധികൃതര്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.

സംഭവം കണ്ടുനിന്ന യാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി സരസ്വതിയെയും കുട്ടിയെയും വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts