കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെം​ഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

ബെം​ഗളുരു. കുട്ടി താരങ്ങളുടെ ആഘോഷവേ​ദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024.

8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്.

സംഗീതം, നൃത്തം, വാദ്യോപകരണ സം​ഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്.

ബെം​ഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു.

ആർ ആർ ന​ഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും, ഇഷായു ഭോമിക് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

വിജയിക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും, ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം ക്യാഷ് പ്രൈസ് ഉൾപ്പടെ അൻപതിനായിരം രൂപയുടെയും, ഇരുപത്തിയയ്യായിരം രൂപയുടെയും സമ്മാനങ്ങൾ ലഭിക്കും.

ഫൺടൂറ ലിറ്റിൽ സ്റ്റാർ ടാലന്റ് ഹണ്ടിലേക്ക് ഓൺലൈൻ വഴി നിരവധി പേരാണ് രജിസ്ടർ ചെയ്തത്.

ആയിരത്തിലധികം പേർ രജിസ്റ്റർ ചെയ്തതിൽ നിന്ന് 10 പേരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

പ്രശസ്ത നർത്തകരും സംഗീതസംവിധായകരും അടക്കം പ്രമുഖരാണ് വിധികർത്താക്കളായി എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts