ബലാത്സംഗക്കേസ്: പ്രജ്ജ്വൽ രേവണ്ണയ്ക്ക് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി; പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മുൻ എംപി പ്രജ്ജ്വൽ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു .

10 ദിവസത്തെ എസ്ഐടി കസ്റ്റഡി പൂർത്തിയാക്കിയ ശേഷം 42-ാം എസിഎംഎം കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടതോടെ പ്രജ്ജ്വൽ രേവണ്ണയെ പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റുകയാണ്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബസവനഗുഡിലെ വസതിയിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രജ്ജ്വലിനെ കോടതിയിൽ ഹാജരാക്കിയത്. കേസ് അന്വേഷിച്ച ജഡ്ജി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിചാരണ വേളയിൽ പോലീസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ജഡ്ജി പ്രജ്ജ്വലിനോട് ചോദിച്ചപ്പോൾ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു മറുപടി.

എസ്ഐടിയിൽ നിന്ന് വൈദ്യപരിശോധനയും മറ്റ് വിവരങ്ങളും നേടിയ ശേഷം ജഡ്ജി പ്രജ്ജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts