ജമ്മുകാശ്മീരിൽ ഭീകരക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. ഹിരാനഗർ സെക്ടറിലെ സൈദ സുഹാല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടല്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു. രാത്രി 7‌.45 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈദ സുഹാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്ത ഭീകരാക്രമണമാണിത്.

Read More

വിവാഹം കഴിക്കാൻ പണം നൽകിയില്ല; മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നു 

ഇടുക്കി: മാങ്കുളത്ത് മൃതദേഹം കത്തിക്കരിഞ്ഞ് നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകൻ അറസ്റ്റില്‍. മാങ്കുളം ആറാംമൈല്‍ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനെ(58) മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. വിവാഹം ചെയ്യാൻ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകൻ ബബിൻ (36), തങ്കച്ചനെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

Read More

സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’…

Read More

ഡി കെ ശിവകുമാറിനെതിരെ പരാതി 

ബെംഗളൂരു: പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരേ കർണാടക ഗവർണർക്ക് പരാതി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് പരാതിക്കാരൻ. ശിവകുമാർ പരസ്യമായി മാപ്പ് പറയണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ശിവകുമാർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെ തെറ്റായി പരാമർശിച്ചു. അതിനാല്‍, പ്രസിദ്ധമായ ശ്രീരാജ രാജേശ്വര ക്ഷേത്രത്തെ അനാവശ്യമായി വിവാദത്തിലാക്കി. ഇതിന് പരസ്യമായി മാപ്പ് പറയാൻ കർണാടക ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെടണെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Read More

മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച്‌ 34കാരന് തലയ്ക്ക് നിസാര പരിക്ക്. വിഷാദരോഗം ബാധിച്ച 34 കാരനാണ് തിങ്കളാഴ്ച രാത്രി ഹൊസഹള്ളി മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് മെട്രോ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടിരുന്നു. ബസവേശ്വര് നഗറിലെ താമസക്കാരനാണ് ഇയാള്‍. ഇയാളുടെ വ്യക്തിവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Read More

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പതിമൂന്നുകാരന്‍ പിടിയിൽ

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി. വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍…

Read More

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സമ്മാനം: 3 മാസത്തെ റീചാർജ് സൗജന്യം; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ ഇത് 

ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും പ്രധാനമന്ത്രിയായതിൻ്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നല്‍കുന്നതായി റിപ്പോർട്ട്‌. അതിനാല്‍ റീചാർജ് ചെയ്യാൻ ഇപ്പോള്‍ പോകുക, ചുവടെയുള്ള നീല കളർ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് നേടുക ഇങ്ങനെയൊരു പ്രചരണം നിങ്ങളും ഏതെങ്കിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിട്ടുണ്ടാകും. നിരവധി പേർ സമാന പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്…

Read More

കാന്താര 2; ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി ഋഷഭ് ഷെട്ടിയും കുടുംബവും 

കാന്താര 2 ന്റെ വിജയത്തിനായി ക്ഷേത്രദർശനങ്ങൾ നടത്തി ഋഷഭ് ഷെട്ടി. ഗോകർണയിലെ മഹാഗണപതി മഹാബലേശ്വർ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ ഋഷഭ് ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി. സുഹൃത്ത് രക്ഷിത് ഷെട്ടിയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രം പൂജാരി രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഋഷഭ് ഷെട്ടിയ്‌ക്ക് വേണ്ടി വിശേഷാല്‍ പൂജകള്‍ നടത്തിയത്. ധാര അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു. മക്കള്‍ക്കായും പ്രത്യേക വഴിപാടുകള്‍ ഉണ്ടായിരുന്നു. അതേസമയം ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം…

Read More

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ ബൊമ്മയ്ക്കും ഷെട്ടാർക്കും അതൃപ്തി 

ബെംഗളൂരു: മോദി മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതില്‍ മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയില്‍ കളത്തിലിറക്കിയത്. 43,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മണ്ഡലം പിടിക്കുകയും ചെയ്തു. ബൊമ്മെയ്ക്കൊപ്പം ഷെട്ടറെയും തഴഞ്ഞ പാർ‌ട്ടി, ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി വി.സോമണ്ണയ്ക്കാണു മന്ത്രിസഭയില്‍ ഇടം നല്‍കിയത്. മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്ന‌ പ്രതീക്ഷയില്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഡല്‍ഹി കർണാടക ഭവനില്‍ തമ്പടിച്ച ഇരുനേതാക്കളും ഇതുവരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. നിയമസഭാ…

Read More

നടി പവിത്ര ഗൗഡ കസ്റ്റഡിയിൽ 

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂർണേശ്വരി നഗർ പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച്‌ നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) യെ…

Read More
Click Here to Follow Us