മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ ബൊമ്മയ്ക്കും ഷെട്ടാർക്കും അതൃപ്തി 

ബെംഗളൂരു: മോദി മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതില്‍ മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി.

മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയില്‍ കളത്തിലിറക്കിയത്.

43,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മണ്ഡലം പിടിക്കുകയും ചെയ്തു.

ബൊമ്മെയ്ക്കൊപ്പം ഷെട്ടറെയും തഴഞ്ഞ പാർ‌ട്ടി, ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി വി.സോമണ്ണയ്ക്കാണു മന്ത്രിസഭയില്‍ ഇടം നല്‍കിയത്.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്ന‌ പ്രതീക്ഷയില്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഡല്‍ഹി കർണാടക ഭവനില്‍ തമ്പടിച്ച ഇരുനേതാക്കളും ഇതുവരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസില്‍ ചേക്കേറിയ ഷെട്ടർ പിന്നീടു മടങ്ങിയെത്തി.

ബെളഗാവിയില്‍ നിന്ന് 1.78 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

മുൻകാലങ്ങളിലെ പോലെ ലിംഗായത്ത് വോട്ടുകള്‍ പൂർണമായി ബിജെപിക്ക് കിട്ടാതിരുന്ന തിരഞ്ഞെടുപ്പില്‍ വടക്കൻ കർണാടകയില്‍ നിന്ന് 7 സീറ്റ് മാത്രമാണു ലഭിച്ചത്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

കല്യാണ (ഹൈദരാബാദ്) കർണാടകയില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിച്ചുമില്ല.

ഈ മേഖലയിലെ 5 സീറ്റും കോണ്‍ഗ്രസാണു പിടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts