വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പതിമൂന്നുകാരന്‍ പിടിയിൽ

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്.

ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്.

  ഇനി ലഗേജ് പേടി വേണ്ട; വെറും 40 രൂപയ്ക്ക് ബസ് സ്റ്റേഷനിൽ അത്യാധുനിക ഡിജിറ്റൽ ലോക്കറുകൾ സജ്ജം

തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി.

വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു.

ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്നും അധികൃതര്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും 13കാരന്‍ മീററ്റ് പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us