രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യപ്രതികളെ നിയന്ത്രിച്ചത് വിദേശത്തു നിന്നെന്ന് എൻഐഎ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ അന്വേഷണം കൂടുതല്‍ ഊർജ്ജിതമാക്കി എൻഐഎ. കർണാടക കേന്ദ്രീകരിച്ച്‌ രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായാണ് എൻഐഎ അേേന്വഷണം പുരോഗമിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി നത്തിയ നടത്തിയ മിന്നല്‍ റെയ്ഡിന്റെ കൂടുതല്‍ വിവരം പുറത്തുവരുമ്പോള്‍ സ്‌ഫോടന കേസിന്റെ വ്യാപ്തിയും വർധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നല്‍ റെയ്ഡ് നടന്നത്. രാമേശ്വരം കഫേ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി. കേസിന് വിദേശ ബന്ധം ഉണ്ടെന്ന കണ്ടെത്തലോടെ…

Read More

പാഴ്‌സൽ തട്ടിപ്പ്; 40 കാരിക്ക് നഷ്ടമായത് 1 കോടി 

ബെംഗളൂരു: പാഴ്സലില്‍ വന്നത് മയക്കുമരുന്നെന്ന് വിശദമാക്കി 40കാരിയായ സോഫ്റ്റ്വെയർ എൻജിനീയറെ ഡിജിറ്റർ അറസ്റ്റ് ചെയ്ത സംഘം തട്ടിയെടുത്തത് ഒരു കോടി രൂപ. 40 കാരിയുടെ പേരില്‍ വന്ന പാഴ്സലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ ബന്ധപ്പെട്ടത്. അനധികൃതമായ പല പണമിടപാടുകളും ഇവർ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയതായും സംഘം 40കാരിയോട് വിശദമാക്കി. ബെംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയർ എൻജിനിയറായ 40കാരിക്ക് മെയ് 16നാണ് ഫെഡ് എക്സ് ലോജിസ്റ്റിക് എക്സിക്യൂട്ടീവിന്റെ പേരില്‍ ഫോണ്‍ വിളി എത്തിയത്. തായ്വാനിലേക്ക് യുവതിയുടെ പേരില്‍ അയച്ച…

Read More

കാമുകിക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു 

ചെന്നൈ: തിരുനെല്‍വേലി ജില്ലയിലെ പാളയം കോട്ടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. നാങ്കുനേരി സ്വദേശി ദീപക് രാജയെയാണ് (35) തിങ്കളാഴ്ച ഉച്ചയോടെ പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച്‌ തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ ദീപക് മരിച്ചു. 12 വർഷം മുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ ഏഴ് കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മറ്റ് ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള…

Read More

മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയെ ഭർത്താവ് വെട്ടിക്കൊന്നു 

ബെംഗളൂരു: മൈസൂരുവില്‍ മഹിള കോണ്‍ഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊന്നു. ‌മഹിളാ കോണ്‍ഗ്രസ് മൈസൂരു ജില്ല ജനറല്‍ സെക്രട്ടറിയും നടിയുമായ വിദ്യ (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് നന്ദീഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൈസൂരു എസ്‌പി സീമ ലത്‌കർ, എഎസ്‌പി നന്ദിനി എന്നിവർ സംഭവ സ്ഥലം പരിശോധിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്ന വിദ്യ ബജരംഗി, വജ്രകായ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍…

Read More

മൈസൂരുവിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു

ബെംഗളൂരു : മൈസൂരുവിനു സമീപത്തെ സാലുണ്ഡിയിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഗ്രാമത്തിലെ 68 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടത്. രാത്രിയോടെയാണ് ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. ഗ്രാമത്തിലെ രണ്ടു കുഴൽക്കിണറുകളിലെ സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിൽ മാലിന്യം കലർന്നതായാണ് പ്രാഥമിക നിഗമനം. ഗ്രാമത്തിൽ ആറ്‌ ഡോക്ടർമാരും ആറ്‌ നഴ്‌സുമാരും ഉൾപ്പെടെ…

Read More

മേൽപ്പാലത്തിൽ അപകടകരമായി തൂങ്ങി കിടക്കുന്ന കർണാടക ആർടിസി; വൈറൽ ആയി ചിത്രം 

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മേല്‍പ്പാലങ്ങളിലെ അപകടത്തിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു. ഏതാണ്ട് നാല്പത് അടി ഉയരമുള്ള മേല്‍പ്പാലത്തിന്‍റെ മുകളില്‍ നിന്നും പാതിയോളം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു കെഎസ്‌ആര്‍ടിസി ബസിന്‍റെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്. ക്രിസ്റ്റിന്‍ മാത്യു ഫിലിപ് എന്ന എക്സ് ഉപയോക്താവ് സാമൂഹിക മാധ്യമമായ എക്സില്‍ അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച്‌. ‘മെയ് 18 -നാണ് കെഎസ്‌ആർടിസി ബസ് അപകടത്തില്‍പ്പെട്ടത്. തുമകുരു റോഡില്‍ നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയില്‍ വച്ച്‌ ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി.…

Read More

സംസ്ഥാനത്ത് കോളറ മൂലം ഒരു മരണം

ബെംഗളൂരു : മൈസൂരുവിനു സമീപത്തെ സാലുണ്ഡിയിൽ കോളറ ബാധിച്ച് യുവാവ് മരിച്ചു. പ്രദേശവാസിയായ കനകരാജു (24) ആണ് മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഗ്രാമത്തിലെ 68 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുപേരുടെ സാംപിളുകൾ പരിശോധനയ്ക്കയച്ചു. മറ്റുള്ളവരുടെ സാംപിളുകൾ ശേഖരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികൾക്ക് വയറിളക്കം, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടത്. രാത്രിയോടെയാണ് ഗുരുതരാവസ്ഥയിലായ കനകരാജു മരിച്ചത്. ഗ്രാമത്തിലെ രണ്ടു കുഴൽക്കിണറുകളിലെ സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിൽ മാലിന്യം കലർന്നതായാണ് പ്രാഥമിക നിഗമനം. ഗ്രാമത്തിൽ ആറ്‌ ഡോക്ടർമാരും ആറ്‌ നഴ്‌സുമാരും ഉൾപ്പെടെ…

Read More

ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം

ബെംഗളൂരു∙ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിനു നേരെ ആക്രമണം. കുടുംബം സഞ്ചരിച്ച കാർ അക്രമികൾ അടിച്ചു തകർത്തു. ഐടി ജീവനക്കാരനായ തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലിന്റെ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ അഭിഭാഷകൻ ജഗദീഷിനെതിരെ പൊലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും കേസെടുത്തിട്ടുണ്ട്. യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി; ഭീകരത വെളിവാക്കി വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ – വിഡിയോ വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം. ഇരുചക്ര വാഹനങ്ങളിലെത്തി കാർ യാത്രികരെ ആക്രമിച്ച്…

Read More

നഗരത്തിലെ നിശാ പാർട്ടിയ്ക്കിടെ റൈഡ്; എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുകാലും കണ്ടെത്തി

raid police ed

ബെംഗളൂരു : ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിൾ പോലീസ് പരിശോധനക്കയച്ചു. പാർട്ടി നടക്കുന്നതിനിടെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇത് ഉപയോഗിച്ചവരെ കണ്ടെത്താനായാണ് രക്തസാംപിളുകൾ പരിശോധിക്കുന്നത്. തുടർനടപടിക്കായി ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു. ഇലക്‌ട്രോണിക് സിറ്റിയിലെ ഫാം ഹൗസിൽനടന്ന നിശാ പാർട്ടിയിൽ സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെട്ട നൂറിലധികംപേർ പങ്കെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് റെയ്ഡ് നടത്തിയത്. 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നുമാണ് പിടിച്ചത്. സംഭവത്തിൽ…

Read More

വീണ്ടും ബോയ്‌ലർ പൊട്ടിത്തെറിച്ച് മരണം; ഭക്ഷ്യസംസ്കരണശാലയിലെ തെഴിലാളി സ്ത്രീ മരിച്ചു

ബെംഗളൂരു : ബെലഗാവിയിലെ അതാനിയിൽ ഭക്ഷ്യസംസ്കരണശാലയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് തെഴിലാളി സ്ത്രീ മരിച്ചു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ചിക്കട്ടിയിലെ പ്രിയ എക്സ്‌പോർട്ടിലാണ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. മരിച്ച സ്ത്രീയുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അതാനി പോലീസ് അന്വേഷണംതുടങ്ങി.

Read More
Click Here to Follow Us