നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട അധ്യാപകൻ അറസ്റ്റിൽ 

പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരും വോട്ടുചെയ്യരുതെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ധ്യാപകൻ അറസ്റ്റിൽ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണ് അദ്ധ്യാപകനെതിരായ നടപടി. മുസാഫർപുരിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപകനായ ഹരേന്ദ്ര രജക്കാണ് സൗജന്യ ഭക്ഷ്യപദ്ധതി പ്രകാരം മനുഷ്യന് കഴിക്കാനാവാത്ത അരി വിതരണം ചെയ്യുന്ന മോദിക്ക് ആരും വോട്ട് ചെയ്യരുതെന്ന് ക്ലാസിനിടെ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇക്കാര്യം വിദ്യാർത്ഥികള്‍ അറിയിച്ചതുപ്രകാരം മാതാപിതാക്കളില്‍ ചിലർ പരാതി നല്‍കുകയായിരുന്നു. വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ഡി.ഇ.ഒ അദ്ധ്യാപകനെതിരെ റിപ്പോർട്ട് നല്‍കുകയും ചെയ്തു. തുടർന്നാണ് ഹരേന്ദ്ര രജക്കിനെ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.

Read More

ഡാൻസ് ചെയ്യുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

കാസർകോട്: നൃത്തം പരിശീലിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. കുഴഞ്ഞു വീണ ഉടനെ കുട്ടിയെ കാഞ്ഞാങ്ങാടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.

Read More

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ മടിവാളയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിൽ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആലുവയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസങ്ങളോളം പലയിടത്ത് രാപ്പകല്‍ തമ്പടിച്ച്‌…

Read More

റേവ് പാർട്ടി; നടി ഹേമ ഉൾപ്പെടെ പിടിയിലായത് 10 ഓളം പേർ 

ബെംഗളൂരു: സിനിമ താരങ്ങള്‍ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിൻ, എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടി. തെലുങ്ക് സിനിമ താരങ്ങള്‍ ഉള്‍പ്പടെ പത്തോളം പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇലക്‌ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം. പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ. പാർട്ടിയിലേക്ക് വലിയ തോതില്‍ ലഹരി മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്.…

Read More

എക്സിലെ വിവാദ പോസ്റ്റ്‌; പ്രതി അറസ്റ്റിൽ

ബെംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയും മുസ്‌ലിംകളേയും ഉന്നമിട്ടുള്ള ‘എക്സ്’ ട്വീറ്റിനെതിരെ കേസെടുത്ത് സൈബർ പോലീസ്. പ്രതി വിനിത് നായ്കിനെ ദക്ഷിണ ഗോവയിലെ പൊണ്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകൻ ജെ. ശരവണൻ കഴിഞ്ഞ മാസം 29ന് സൈബർ പോലീസിന് ട്വീറ്റിനെതിരെ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന സന്ദേശം നല്‍കാൻ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങളാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പടവും വിഡിയോയും ഒപ്പം പങ്കിട്ടിരുന്നു. അറസ്റ്റിനെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചു. അതേസമയം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പി,…

Read More

എൽപിജി ടാങ്കർ മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം 

ബെംഗളൂരു: മംഗളൂരു ദേശീയപാതയില്‍ അപകടത്തില്‍പെട്ട് എല്‍ പി ജി ടാങ്കർ ലോറി. അഗ്നിശമന സേനയും ഇന്ത്യൻ ഓയില്‍ കോർപ്പറേഷനലെ ഉദ്യോഗസ്ഥരുമെത്തിയാണ് ടാങ്കറുകളിലേക്ക് വാതകം മാറ്റിയത്. സ്ഥലത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പള്ളിപ്പുറം മുതല്‍ മംഗളൂരു വരെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. പുലർച്ചെ നാല് മണിയോടെയായിരുന്നു കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ ഓയില്‍ കമ്പനിയുടെ ടാങ്കർ അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കർ തലകീഴായി മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.

Read More

കുഞ്ഞ് സൺഷേഡിൽ വീണ സംഭവത്തിൽ കുറ്റപ്പെടുത്തലും സൈബർ ആക്രമണവും; കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി 

ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്പനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്. കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണ സംഭവമുണ്ടായത്. തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ…

Read More

റേവ് പാർട്ടിക്കിടെ ലഹരി മരുന്നുകൾ പിടികൂടി; നടിമാർ ഉൾപ്പെടെ കസ്റ്റഡിയിൽ 

ബെംഗളൂരു: നഗരത്തിലെ റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആർ.ഫാംഹൗസില്‍ നടന്ന പാർട്ടിക്കിടെയാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. പാർട്ടി നടന്ന ഫാംഹൗസില്‍ നിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. പാർട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാർ ഉള്‍പ്പെടെയുള്ളവർ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നായി നൂറിലേറെ പേരാണ് പാർട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ‘ബ്ലഡി മസ്കാര’, ‘റാബ്സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്.…

Read More

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; അനുജനെ കൊന്ന സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അനുജനെ കൊന്ന 18 വയസ്സുകാരൻ അറസ്റ്റിലായി. സർജാപുര സ്വദേശി ശിവകുമാർ ആണ് അറസ്റ്റിലായത്. സഹോദരൻ പ്രാണേഷിനെയാണ് ശിവകുമാർ കൊലപ്പെടുത്തിയത്. പ്രാണേഷ് പതിവായി ശിവകുമാറിന്റെ മൊബൈൽ ഫോണെടുത്ത് ഗെയിം കളിക്കുമായിരുന്നെന്നും ഫോൺ തിരികെ കൊടുക്കില്ലായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം പ്രാണേഷ് ഫോണെടുത്ത് കളിച്ചു. ശിവകുമാർ ഫോൺ തിരികെ ചോദിച്ചിട്ടും കൊടുത്തില്ല. ഇതേത്തുടർന്ന് പ്രകോപിതനായ ശിവകുമാർ ചുറ്റികയെടുത്ത് പ്രാണേഷിനെ അടിച്ചു. കുഴഞ്ഞുവീണ പ്രാണേഷ് മരിച്ചെന്നും പോലീസ് പറഞ്ഞു.

Read More

നമ്മ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : മജെസ്റ്റിക് മെട്രോ സ്റ്റേഷനും ഇന്ദിരാനഗറിനും ഇടയിൽ ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി മെട്രോ സർവീസ് തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. രാവിലെ 6.50 മുതൽ 7.50 വരെയാണ് സർവീസ് തടസ്സപ്പെട്ടത്. എം.ജി. റോഡിനുസമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ് സർവീസ് തടസ്സപ്പെട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. മുന്നറിയിപ്പുനൽകാതെയാണ് അറ്റകുറ്റപ്പണി നടത്തിയത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ബി.എം.ആർ.സി.എൽ. ക്ഷമ ചോദിച്ചു.

Read More
Click Here to Follow Us