ഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്. കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്. ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍…
Read MoreDay: 16 April 2024
തൃശൂർ പൂരം; 19 ന് പ്രാദേശിക അവധി
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂർ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Read Moreബാർബർ ഷോപ്പിലെ സംസാരം അവസാനിച്ചത് കത്തിക്കുത്തിൽ
ബെംഗളൂരു: ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചില്‍ കലാശിച്ചത് കത്തിക്കുത്തിൽ. മംഗളൂരു ബോളാറില്‍ ബാർബർ ഷോപ്പ് നടത്തുന്ന എഡ്വിൻ വിനയ് കുമാറിനെ (65) നെഞ്ചില്‍ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബണ്ട്വാള്‍ ബരിമറയിലെ അനന്ത സപല്യയെ (49) പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്ന് വർഷങ്ങള്‍ മുമ്പ് മംഗളൂരുവിലെത്തി ബോളാറില്‍ ഗവ. സ്കൂളിനടുത്ത് കാന്തി ഹെയർ ഡ്രസസ് എന്ന സ്ഥാപനം നടത്തുകയാണ് എഡ്വിൻ. ബാർബർ ഷോപ്പില്‍ വന്ന അക്രമിയും എഡ്വിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞു. ഭിന്ന ആശയക്കാരായ ഇരുവരും തമ്മില്‍ നടന്ന സംസാരത്തിനിടയില്‍ അനന്ത…
Read Moreഇളനീർ വെള്ളം കുടിച്ച് മലയാളികൾ ഉൾപ്പെടെ 15 പേർ ആശുപത്രിയിൽ
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ അഡ്യാർ വളച്ചില്‍ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച പതിനഞ്ചോളം പേർ ആശുപത്രിയില്‍. രണ്ട് സ്ത്രീകളും 12 വയസ്സുള്ള കുട്ടിയും മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേരെ ഒ.പി വിഭാഗത്തില്‍ ചികിത്സ നല്‍കി വിട്ടയച്ചു. മംഗളൂരുവിനടുത്ത കണ്ണൂർ, തുംബെ സ്വദേശികളാണ് അതിസാരം ബാധിച്ച് ആശുപത്രിയിലുള്ളത്. തിങ്കളാഴ്ച ഫാക്ടറിയില്‍ നിന്ന് വാങ്ങിയ ഇളനീർ വെള്ളം ചൊവ്വാഴ്ച കഴിച്ചതിനെത്തുടർന്ന് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യപ്രശ്നം ബാധിച്ചവർ വാങ്ങിയ എല്ലാ ഇനം സാധനങ്ങളുടേയും സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധന…
Read Moreരാജ്യത്തൊരിടത്തും മോദി തരംഗം ഇല്ലെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയിൽ പങ്കെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ…
Read Moreതാര പുത്രൻ പ്രണയത്തിൽ!!! മാധവ് സുരേഷിന്റെ കൂടെയുള്ള പെൺകുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
നടൻ സുരേഷ് ഗോപിയുടെ കുടുംബം മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുല്‍ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരം തന്നെയാണ്. ഇപ്പോഴിതാ, ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള മാധവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രണം എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ച നടി, സെലിൻ ജോസഫിനൊപ്പമുള്ള ചിത്രമാണ് ഗോകുല്‍ പങ്കുവച്ചത്. “എൻ്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു” എന്ന ക്യാപ്ഷനോടെയായിരുന്നു ഗോകുലിന്റെ പോസ്റ്റ്. ചിത്രം പങ്കുവച്ചിതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇതു സംബന്ധിച്ച നിരവധി…
Read Moreവിവാഹത്തിന് വരൻ ‘ഫുൾ ഫിറ്റ്’; വരനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്
പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ പ്രശ്നം കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പോലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ…
Read Moreഅന്യോന്യം ആക്രമണം തൊടുത്തുവിട്ട് ജെ.ഡി.എസും കോൺഗ്രസും; തമ്മിൽ പരസപരം തർക്കം രൂക്ഷം
ബെംഗളൂരു : സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കൊമ്പുകോർത്ത് ജെ.ഡി.എസും കോൺഗ്രസും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകോർത്തുനിന്ന ഇരുപാർട്ടികളും ഇത്തവണ ശത്രുപക്ഷത്തുനിന്ന് പോരാട്ടം നടത്തുന്നതിന്റെ വീറിൽ അന്യോന്യം ആക്രമണം തൊടുത്തുവിടുന്ന കാഴ്ചയാണിപ്പോൾ. ഒന്നിച്ചുനിന്നപ്പോഴത്തെ അനുഭവങ്ങൾ ഇപ്പോൾ കുറ്റപ്പെടുത്തലിന്റെ രൂപത്തിൽ കടന്നുവരുകയും ചെയ്യുന്നു. ഞായറാഴ്ച മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പ്രചാരണയോഗത്തിൽ ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസിനുനേരെ നടത്തിയ ആക്രമണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച രംഗത്തെത്തി. ആറുകോടി ജനങ്ങളുടെ മുഖ്യമന്ത്രി 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയെപ്പറ്റി…
Read Moreജയന്തി ആഘോഷം; ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു
ബെംഗളൂരു : കലബുറഗിയിൽ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. കലബുറഗി സ്വദേശി ആകാശ് ആഞ്ജനേയ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കലബുറഗിയിലെ ന്യൂ ജെവാർഗി റോഡിൽ രാഷ്ട്രപതി ചൗക്കിലാണ് സംഭവം. ആകാശിന്റെ സുഹൃത്ത് നവീനാണ് കൊലനടത്തിയതെന്നും ഇയാൾ ഒളിവിൽപ്പോയതായും അശോക് നഗർ പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ഞായറാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു. ഇത് നാട്ടുകാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. അങ്ങനെയാണ് രണ്ടുപേരും അംബേദ്കർ ജയന്തി ആഘോഷത്തിൽ പങ്കെടുത്തത്. രാത്രി ഘോഷയാത്രയുടെ ഭാഗമായി നടക്കുമ്പോൾ നവീൻ പുറകിൽനിന്ന് ആകാശിനെ കുത്തുകയായിരുന്നെന്നും…
Read Moreമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരേ ഉറങ്ങാൻ ‘ഒരു പെഗ്’ പരാമർശം; പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് രംഗത്ത്
ബെംഗളൂരു : മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് ഉറങ്ങാൻ ‘ഒരു പെഗ്’ കൂടുതൽ കഴിക്കണമെന്ന ബി.ജെ.പി. നേതാവ് സഞ്ജയ് പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്. സഞ്ജയ് പാട്ടീൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ ബെലഗാവിയിലെ വീടിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകരാണ് മണിക്കൂറുകളോളം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കുത്തിയിരുന്നത്. പിന്നീട് പോലീസെത്തി ഇവരെ നീക്കംചെയ്യുകയായിരുന്നു. ബെലഗാവി ജില്ലയിലെ മറ്റിടങ്ങളിലും മഹിളാ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, താൻ മന്ത്രിയെയല്ല ഉദ്ദേശിച്ചതെന്നും ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്നും സഞ്ജയ് പാട്ടീൽ…
Read More