ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചു നടന്നു. രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടെ നടന്ന കൺവെൻഷൻ കേരള ഖാദി ബോർസ് വൈസ് ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി ജെ ഓർമിപ്പിച്ചു. കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ മുഖ്യ അഥിതിയായി പങ്കെടുത്ത യോഗത്തിൽ…
Read MoreDay: 9 April 2024
ബാഗിൽ ബോംബ് ഉണ്ടെന്ന് യുവാവ്; വിമാനത്തവളത്തിൽ യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് കസ്റ്റഡിയില്‍. താനെ സ്വദേശിയായ 47 വയസുകാരനാണ് പണി കിട്ടിയത്. വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ഇയാള്‍ ദേഷ്യത്തില്‍ പറയുകയായിരുന്നു. പരിശോധനയ്ക്കിടെ സംഭവങ്ങള്‍ അരങ്ങേറിയിത്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ഇയാള്‍, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗില്‍ ബോംബുണ്ട്’ എന്ന് ദേഷ്യത്തോടെ പറയുകയായിരുന്നു. പിന്നാലെ ജീവനക്കാർ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. കോടതി അനുമതി…
Read Moreശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല;ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച.
ബെംഗളൂരു : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ഏപ്രിൽ 11 വ്യാഴാഴ്ചയാണെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി അറിയിച്ചു.
Read Moreമാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.
കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെയാണ് ചെറിയ പെരുന്നാൾ എന്ന് ഖാസിമാരും പാണക്കാട് തങ്ങളും പ്രഖ്യാപിച്ചു.
Read Moreമാരക ലഹരിയുമായി യുവതി പിടിയിൽ
ബെംഗളൂരു: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന എല്‍എസ്ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പോലീസ് ഓട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മെെസൂരു ഭാഗത്ത് നിന്നും കാറില്‍ ബത്തേരി…
Read Moreചെമ്മീൻ കഴിച്ച് അലർജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു
പാലക്കാട്: ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ഛിച്ചതിനെത്തുടര്‍ന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്റ്റോമെട്രിസ്റ്റാണ് നികിത. ആറാം തീയതി ചെമ്മീന്‍ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മരിച്ചത്. ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു…
Read More‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും; ബോധവത്കരണത്തിന് സിനിമ കാണണമെന്ന് ആഹ്വാനവുമായി കെസിവൈഎം
കോഴിക്കോട്: വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ വിവാദ ചിത്രം പ്രദര്‍ശിപ്പിക്കും. തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും വിവാദ…
Read Moreകാറിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി
ബെംഗളൂരു: ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിയ സ്ഫോടക വസ്തുക്കൾ അതിർത്തിജില്ലയായ കോലാറിൽ നിന്നും പോലീസ് പിടികൂടി. 1200 ജെലാറ്റിൻ സ്റ്റിക്കുകൾ, ഏഴ് പെട്ടി വയർ, ആറ് ഡിറ്റണേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ഒളിച്ചുകടത്തുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾരക്ഷപ്പെട്ടു. ആസിഫ് അഷ്റഫ് അലി എന്നയാളാണ് അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കർണാടക-ആന്ധ്ര അതിർത്തിയിലെ നംഗളിയിൽ സ്ഥാപിച്ച ചെക്ക് പോസ്റ്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. ക്വാറികളിൽ പ്രവർത്തിപ്പിക്കാനായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണിതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന്…
Read Moreവന്ന് വന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തി പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ
ബെംഗളൂരു : പോലീസുകാരനെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിർത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൈസൂരു യാരഗനഹള്ളി സ്വദേശി മാദേഗൗഡയാണ് (27) അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പതിവ് പരിശോധനകൾക്കായി മൈസൂരുവിലെ സാതഹള്ളിയിലെത്തിയതായിരുന്നു തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ സംഘം. മത്തേഗള്ളി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശശികുമാറും സംഘത്തിലുണ്ടായിരുന്നു. ദേവഗൗഡ സർക്കിളിലെത്തിയപ്പോൾ ഇവർക്കുപിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കാർ തടഞ്ഞുനിർത്തി. പോലീസുദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് മാദേഗൗഡയും സംഘവും കാറിലുള്ള പണം നൽകാനാവശ്യപ്പെട്ടു. ഇതിനിടെ, കാറിൽനിന്നിറങ്ങിയ ശശികുമാർ മാദേഗൗഡയെ പിടികൂടുകയായിരുന്നു.
Read Moreകനത്ത വേനലിലും പ്രചാരണംവീര്യം ചോരാതെ സിദ്ധരാമയ്യ; പ്രവർത്തകരിലും ആവേശംനിറച്ച് റോഡ് ഷോയുമായി മുന്നോട്ട്
ബെംഗളൂരു : പ്രവർത്തകരിൽ ആവേശംപകർന്ന് ബെംഗളൂരു നഗരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണം. റോഡ് ഷോയും ബി.ജെ.പി.ക്കും കേന്ദ്രസർക്കാരിനുമെതിരേ കടന്നാക്രമണംനടത്തുന്ന പ്രസംഗവുമായാണ് സിദ്ധരാമയ്യ പ്രവർത്തകരെ കൈയിലെടുക്കുന്നത്. നഗരത്തിൽ രണ്ടാം ദിവസത്തെ പ്രചാരണമായിരുന്നു തിങ്കളാഴ്ചത്തേത്. ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാർഥി സൗമ്യാ റെഡ്ഡിക്കുവേണ്ടിയായിരുന്നു സിദ്ധരാമയ്യുടെ പ്രചാരണം. ബി.ടി.എം.ലേ ഔട്ടിൽനടന്ന റോഡ് ഷോ ആവേശം പകരുന്നതായി. റോഡ് ഷോയെ ഒട്ടേറെ പ്രവർത്തകർ അനുഗമിച്ചു. സൗമ്യാ റെഡ്ഡി വിജയിച്ചാലേ ബെംഗളൂരുവിൽ കുടിവെള്ളമെത്തിക്കാനുള്ള മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്ക് അനുമതി നേടിയെടുക്കാനാകൂവെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിലവിൽ മണ്ഡലത്തിന്റെ പ്രതിനിധിയായ യുവമോർച്ച അഖിലേന്ത്യാ അധ്യക്ഷൻ…
Read More