ബാഗിൽ ബോംബ് ഉണ്ടെന്ന് യുവാവ്; വിമാനത്തവളത്തിൽ യുവാവ് കസ്റ്റഡിയിൽ 

ബെംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് കസ്റ്റഡിയില്‍.

താനെ സ്വദേശിയായ 47 വയസുകാരനാണ് പണി കിട്ടിയത്.

വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ഇയാള്‍ ദേഷ്യത്തില്‍ പറയുകയായിരുന്നു.

പരിശോധനയ്ക്കിടെ സംഭവങ്ങള്‍ അരങ്ങേറിയിത്.

ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

ഇയാള്‍, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗില്‍ ബോംബുണ്ട്’ എന്ന് ദേഷ്യത്തോടെ പറയുകയായിരുന്നു.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

പിന്നാലെ ജീവനക്കാർ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

കോടതി അനുമതി ലഭിച്ചതിന് ശേഷം, എയർലൈൻ സ്റ്റാഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 5 ന് സഞ്ജയ് പൈക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ തന്റെ ബാഗ് മൂന്നാമതും പരിശോധിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു, അതിനുള്ളില്‍ ബോംബുണ്ടെന്ന് പൈ അവരോട് പറഞ്ഞത്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പല തലത്തിലുള്ള പരിശോധനകളാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പൈ കെഐഎ പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts