കലാ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും നടന്നു 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും വനിതാ സംഗമവും പീനിയ നെക്സ്റ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചു നടന്നു.

രാവിലെ 10 മണി മുതൽ വിവിധ പരിപാടികളോടെ നടന്ന കൺവെൻഷൻ കേരള ഖാദി ബോർസ് വൈസ് ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഇടതുപക്ഷം ജയിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി ജെ ഓർമിപ്പിച്ചു.

കൂത്തുപറമ്പ് എം എൽ എ ശ്രീ കെ പി മോഹനൻ മുഖ്യ അഥിതിയായി പങ്കെടുത്ത യോഗത്തിൽ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാവ് ശ്രീമതി സോഫിയ മെഹർ മുഖ്യ പ്രഭാഷണം നടത്തി.

പ്രസ്തുത സമ്മേളനത്തിൽ കലയുടെ ജനറൽ സെക്രട്ടറി ശ്രീ ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ശ്രീ ജീവൻ തോമസ്, വനിതാവേദിയുടെ നേതാക്കളായ ശ്രീമതി ജിഷ പ്രതീഷ്, അഞ്ജലി അനിൽകുമാർ, സീത രെജീഷ്, സീനാ സന്തോഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

തുടർന്ന് കലയുടെ വനിതാ വേദിയുടെ നേതൃത്വത്തിൽ കലാ-കായിക മത്സരങ്ങളും കലയുടെ ഓർക്ക്സ്ട്രായുടെ ഗാനമേളയും നടത്തപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts