തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; പ്രവർത്തകർ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്‍റെ അനുയായികളാണ് പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്. റായ്ചുരിലായിരുന്നു സംഭവം. പ്രകടനത്തിനിടെ രണ്ട് അനുയായികള്‍ തലയിലൂടെ പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. റായ്ചുർ മണ്ഡലത്തില്‍ ബി.വി. നായിക്കിന് സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച്‌ ഗതാഗതം തടസപ്പെടുത്തി. ഇതിനിടെയാണ് രണ്ടുപ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തിയത്. ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി; ക്ഷേത്ര സന്ദർശന തിരക്കിൽ ഡി.കെ.ശിവകുമാർ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ഡിസിഎം ഡി.കെ. ഡി.കെ.ശിവകുമാർ ക്ഷേത്ര സന്ദർശന തിരക്കിലാണ്. മാർച്ച് 26 ചൊവ്വാഴ്ച ധർമ്മസ്ഥലയും ശൃംഗേരിയും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ഉപമുഖ്യമന്ത്രി ഇന്നലെ മാർച്ച് ബുധനാഴ്ച 27 ഉത്തര കന്നഡ ജില്ലയിലെ ഗോകർണം സന്ദർശിക്കുകയും ഗോകർണ മഹാബലേശ്വര ക്ഷേത്രത്തിൽ ആത്മലിംഗ പൂജ അർപ്പിക്കുകയും ചെയ്തു. മഹാബലേശ്വർ ക്ഷേത്രത്തിലെ പൂജാരിമാർ ഗോകർണയിൽ ആത്മലിംഗ പൂജ നടത്തുകയും ഡികെഎസ്ഐയുടെ ആചാരപ്രകാരം ശിവനെ ആരാധിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഡി.കെ. ശിവകുമാർ വിശേഷാൽ പൂജ നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ…

Read More

സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം ഇന്നുമുതൽ

ബെംഗളൂരു : കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കും. ഏപ്രിൽ നാലാണ് പത്രികാ സമർപ്പണത്തിന്റെ അവസാന തീയതി. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ട് വരെ പത്രികകൾ പിൻവലിക്കാം. 26-നാണ് വോട്ടെടുപ്പ്. ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിൽപ്പെടുന്ന ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബല്ലാപുര, കോലാർ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.

Read More

മദ്യപിച്ചെത്തിയ യുവതി ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് മർദിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ചൊവ്വാഴ്ച അർദ്ധരാത്രി മദ്യപിച്ചെത്തിയ യുവതിയുടെ ക്രമരഹിതമായി വാഹനമോടിക്കുകയും ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മർദിക്കുകയും ചെയ്തു. യുവതിയുടെ കൂടെ ഉണ്ടായ സുഹൃത്ത് തടയാൻ ശ്രമിച്ചെങ്കിലും യുവതി നിർത്തിയില്ല. മദ്യപിച്ച് നടുറോഡിൽ കാർ ഓടിച്ച യുവതിയോട് ഓട്ടോ ഡ്രൈവർ കൃത്യമായി ഡ്രൈവ് ചെയ്യാൻ നിർദേശിച്ചു. ഇതു ഇഷ്ടപ്പെടാതെ യുവതി വായിൽ വന്നതുപോലെ ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി ശകാരിക്കുകയും മർദിക്കുകയായിരുന്നു. യുവതി ഓട്ടോ ഡ്രൈവറുടെ കവിളിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തു. യുവതിയുടെ പെരുമാറ്റം വഴിയാത്രക്കാരൻ വീഡിയോയിൽ പകർത്തി. സഞ്ജയ് നഗർ പോലീസ്…

Read More

സിഗ്നൽ തകരാർ പർപ്പിൾലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : സിഗ്നൽ തകരാറിനെത്തുടർന്ന് ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ ഒരുമണിക്കൂറോളം ഗതാഗതംഭാഗികമായി തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 6.40-നാണ് ബൈയ്യപ്പനഹള്ളി, ഗരുഡാചാർ പാളയ സ്റ്റേഷനുകൾക്കിടയിൽ സിഗ്നൽ തടസ്സമുണ്ടായത്. തുടർന്ന് പാതയിലൂടെയുള്ള മെട്രോ ട്രെയിനുകളുടെ വേഗതകുറച്ചു. 7.40-ഓടെയാണ് തകരാർപരിഹരിച്ചത്. ഒരുമണിക്കൂറോളം സർവീസ് താറുമാറായതോടെ പർപ്പിൾ ലൈനിലെ മുഴുവൻ സ്റ്റേഷനുകളിലും വലിയ തിരക്കനുഭവപ്പെട്ടു. സിഗ്നൽതകരാർ പരിഹരിച്ചശേഷവും അരമണിക്കൂർ കഴിഞ്ഞാണ് പാതയിലൂടെയുള്ള സർവീസ് സാധാരണനിലയിലായത്. മെട്രോ പാതകളിൽ നിരന്തരം സർവീസ് തടസ്സമുണ്ടാകുന്നതിനെതിരേ ഒട്ടേറെപ്പേരാണ് മെട്രോയുടെ കൺട്രോൾറൂമിലും സാമൂഹിക മാധ്യമങ്ങളിലും പരാതികൾ പങ്കുവെച്ചത്. കഴിഞ്ഞമാസവും സമാനമായ രീതിയിൽ ബൈയ്യപ്പനഹള്ളി, എം.ജി.…

Read More

തന്ത്രങ്ങൾ മെനയൽ; മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്ത അനുയായികളും മന്ത്രിമാരുമൊത്ത് എച്ച്.ഡി. കോട്ടയിലെ റിസോർട്ടിൽ വിശ്രമത്തിൽ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ തിരക്കിൽ നിന്നൽപ്പംമാറി എച്ച്.ഡി. കോട്ടയിലെ റിസോർട്ടിൽ വിശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത അനുയായികളും മന്ത്രിമാരുമായ എച്ച്.സി. മഹാദേവപ്പ, കെ. വെങ്കടേഷ് എന്നിവരും ഹുൻസൂർ മുൻ എം.എൽ.എ. എച്ച്.പി. മഞ്ജുനാഥും കൂടെയുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിട്ട പരിപാടികളിലായിരുന്നു സിദ്ധരാമയ്യ. വരുംദിവസങ്ങളിൽ പ്രചാരണം കടുക്കും. അതിനാൽ കൂടുതൽ ഊർജം കൈവരിക്കുന്നതിനായിട്ടാണ് രണ്ടുദിവസം വിശ്രമത്തിന് മാറ്റിവെച്ചത്. അതേസമയം, അടുത്ത അനുയായികളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മെനയുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി മേയ് ആദ്യ ആഴ്ചവരെ സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ…

Read More

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ആദിത്യന്‍. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിന്‍ എന്ന യുവാവും ആദിത്യനും തമ്മിൽ വാക്കു തര്‍ക്കമുണ്ടായിരുന്നു. ജിബിന്‍ നാലു പേരെ കൂട്ടി കൊടുങ്ങാവിള ജംങ്ഷനില്‍ വച്ച് ആദ്യത്യനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

Read More

വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും; തെരഞ്ഞെടുപ്പ് പത്രിക 

ചെന്നൈ: വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ ‘പട്ടാളി മക്കള്‍ കക്ഷി’യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇതെന്നാണ് പിഎംകെയുടെ വിശദീകരണം. പലരും പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്. തമിഴ്നാട്ടില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്.

Read More

നടൻ സിദ്ധാർഥ് വിവാഹിതനായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകള്‍. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ താരങ്ങള്‍ വിവാഹിതരായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. വിവാഹത്തെക്കുറിച്ച്‌ താരങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

Read More
Click Here to Follow Us