തന്ത്രങ്ങൾ മെനയൽ; മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്ത അനുയായികളും മന്ത്രിമാരുമൊത്ത് എച്ച്.ഡി. കോട്ടയിലെ റിസോർട്ടിൽ വിശ്രമത്തിൽ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കേ തിരക്കിൽ നിന്നൽപ്പംമാറി എച്ച്.ഡി. കോട്ടയിലെ റിസോർട്ടിൽ വിശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ.

അടുത്ത അനുയായികളും മന്ത്രിമാരുമായ എച്ച്.സി. മഹാദേവപ്പ, കെ. വെങ്കടേഷ് എന്നിവരും ഹുൻസൂർ മുൻ എം.എൽ.എ. എച്ച്.പി. മഞ്ജുനാഥും കൂടെയുണ്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിട്ട പരിപാടികളിലായിരുന്നു സിദ്ധരാമയ്യ. വരുംദിവസങ്ങളിൽ പ്രചാരണം കടുക്കും.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

അതിനാൽ കൂടുതൽ ഊർജം കൈവരിക്കുന്നതിനായിട്ടാണ് രണ്ടുദിവസം വിശ്രമത്തിന് മാറ്റിവെച്ചത്.

അതേസമയം, അടുത്ത അനുയായികളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മെനയുന്നുണ്ടെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി മേയ് ആദ്യ ആഴ്ചവരെ സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts