സിഗ്നൽ തകരാർ പർപ്പിൾലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : സിഗ്നൽ തകരാറിനെത്തുടർന്ന് ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ ഒരുമണിക്കൂറോളം ഗതാഗതംഭാഗികമായി തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെ 6.40-നാണ് ബൈയ്യപ്പനഹള്ളി, ഗരുഡാചാർ പാളയ സ്റ്റേഷനുകൾക്കിടയിൽ സിഗ്നൽ തടസ്സമുണ്ടായത്.

തുടർന്ന് പാതയിലൂടെയുള്ള മെട്രോ ട്രെയിനുകളുടെ വേഗതകുറച്ചു. 7.40-ഓടെയാണ് തകരാർപരിഹരിച്ചത്.

ഒരുമണിക്കൂറോളം സർവീസ് താറുമാറായതോടെ പർപ്പിൾ ലൈനിലെ മുഴുവൻ സ്റ്റേഷനുകളിലും വലിയ തിരക്കനുഭവപ്പെട്ടു.

  മെസിയും ടീമും പണം വാങ്ങി ചതിച്ചു; കേരളത്തിന് നഷ്ടപരിഹാരം നൽകണം': കടുത്ത ആരോപണങ്ങളുമായി കായിക മന്ത്രി

സിഗ്നൽതകരാർ പരിഹരിച്ചശേഷവും അരമണിക്കൂർ കഴിഞ്ഞാണ് പാതയിലൂടെയുള്ള സർവീസ് സാധാരണനിലയിലായത്.

മെട്രോ പാതകളിൽ നിരന്തരം സർവീസ് തടസ്സമുണ്ടാകുന്നതിനെതിരേ ഒട്ടേറെപ്പേരാണ് മെട്രോയുടെ കൺട്രോൾറൂമിലും സാമൂഹിക മാധ്യമങ്ങളിലും പരാതികൾ പങ്കുവെച്ചത്.

കഴിഞ്ഞമാസവും സമാനമായ രീതിയിൽ ബൈയ്യപ്പനഹള്ളി, എം.ജി. റോഡ് പാതകൾക്കിടയിൽ വൈദ്യുതബന്ധത്തിലുണ്ടായ തകരാറിനെത്തുടർന്ന് സർവീസ് ഏറെനേരം തടസ്സപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us