വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും; തെരഞ്ഞെടുപ്പ് പത്രിക 

ചെന്നൈ: വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ ‘പട്ടാളി മക്കള്‍ കക്ഷി’യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.

21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയില്‍ പറയുന്നത്.

പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇതെന്നാണ് പിഎംകെയുടെ വിശദീകരണം.

പലരും പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്.

തമിഴ്നാട്ടില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts