ബെംഗളൂരുവിലെ മോശം കാലാവസ്ഥയെ തുടർന്ന് കെഐഎയിൽ 46 വിമാനങ്ങൾ വൈകി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) പ്രവർത്തനങ്ങളെ ഫെബ്രുവരി ആറിന് രാവിലെ മോശം കാലാവസ്ഥ ബാധിച്ചു. മോശം കാലാവസ്ഥ മൂലം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) പ്രവർത്തനങ്ങളെ ബാധിച്ചു. ഫെബ്രുവരി ആറിന് രാവിലെ കെഐഎയിൽ ഉണ്ടായ മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞതിനാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള 46 ഫ്ലൈറ്റുകൾ വൈകിയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ പുലർച്ചെ 3 നും 8.30 നും ഇടയിൽ മൂടൽ മഞ്ഞ് മൂലം ദൃശ്യപരത കുറവായതിനാൽ…

Read More

ബെംഗളൂരുവിൽ നിന്നും ഗോവയിലേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞു; നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

ബെംഗളൂരു: നഗരത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട സീബേർഡ് ബസ് മറിഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ അങ്കോള ദേശീയ പാത 63ൽ വജ്രല്ലിക്ക് സമീപമാണ് സംഭവം. പുലർച്ചെ 3.15ന് ഉണ്ടായ അപകടത്തിൽ എട്ടിലധികം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഭാഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പരിക്കേറ്റവരെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കോല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അങ്കോള പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

സ്ത്രീ സുരക്ഷാ ചോദ്യ ചിഹ്നമാകുന്നു; ബെംഗളൂരുവിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രതികൾ ഒളുവിൽ

ബെംഗളൂരു: നഗരത്തിലെ മഹാലക്ഷ്മി ലേഔട്ടിന് സമീപം ശ്രീകണ്ഠേശ്വരം നഗറിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭർത്താവ് ശിവശങ്കർ ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയ സമയത്താണ് അക്രമികൾ കൃത്യം നടത്തിയത്. പ്രേമലത (31) ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മഹാലക്ഷ്മിലേഔട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Read More

കാല് നൂറ്റാണ്ടിന് ശേഷം ഡബിൾ ഡക്കർ ബസ് വീണ്ടും വരുന്നു; സർവീസ് നടത്തുന്നത് ഈ മൂന്ന് റൂട്ടുകളിൽ മാത്രം;

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ കോർപ്പറേഷൻ (ബിഎംടിസി) ഉടൻ തന്നെ നഗരത്തിൽ ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിക്കും . ഇതുമായി ബന്ധപ്പെട്ട് ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) പ്രകാരം പത്തോളം ഡബിൾ ഡക്കർ ബസുകൾ ലഭിക്കുന്നതിന് ഉടൻ ടെൻഡർ വിളിക്കും. തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്താനുള്ള പദ്ധതിക്ക് മന്ത്രിസഭാ ഗ്രീൻ സിഗ്നൽ അനുമതി നൽകിയതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ഒരു കാലത്ത് തലസ്ഥാനമായ ബാംഗ്ലൂരിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡബിൾ ഡെക്കർ ബസ്. മുംബൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു…

Read More

ഇനി സ്ട്രാറ്റയ്ക്ക് സ്വന്തം; നഗരത്തിലെ കോഫി ഡേ സ്‌ക്വയർ 150 കോടിക്ക് വിറ്റഴിച്ചു

ബെംഗളൂരു: വിട്ടൽ മല്യ റോഡിലെ കഫെ കോഫി ഡേ ആസ്ഥാന മന്ദിരമായ കോഫി ഡേ സ്‌ക്വയർ 150 കോടി രൂപയ്ക്ക് വിറ്റു. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സ്ട്രാറ്റയാണ് ഒരു ലക്ഷം ചതുരശ്രയടിയിൽ 11 നിലകളായിട്ടുള്ള കെട്ടിടം വാങ്ങിയത്. ഇതോടെ സ്ട്രാറ്റയ്ക്ക് ബെംഗളൂരുവിൽ മാത്രമുള്ള വാണിജ്യ കെട്ടിടങ്ങളുടെ എണ്ണം ഏഴായി. ഒരുകാലത്ത് ബെംഗളൂരുവിലെ കാപ്പിപ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്നു കോഫി ഡേ സ്‌ക്വയർ. കാപ്പി വ്യവസായ മേഖലയിലെ പ്രമുഖനായിരുന്ന വി. ജി. സിദ്ധാർത്ഥ 1996 ജൂലായിലാണ് ബെംഗളൂരുവിലെ കഫെ കോഫി ഡേ സ്റ്റോർ തുറന്നത്. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന്…

Read More

നേത്ര കൊലക്കേസ് ചുരുളഴിഞ്ഞു ; യുവതിയെ കൊലപ്പെടുത്തിയത് മകൻ തനിച്ചല്ല; കൂടെ കൂടി ഭർത്താവും; സംഭവം ഇങ്ങനെ

ബംഗളൂരു: കെആർ പുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ് പോലീസ് അന്വേഷണം ചുരുളഴിയിച്ചു. അമ്മയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടി പോലീസിൽ കീഴടങ്ങിയിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ കൊലപാതകി മകനല്ല, പിതാവാണെന്ന് കണ്ടെത്തി. കൂടാതെ സ്ത്രീയെ കൊലപ്പെടുത്തിയത് അവിഹിത ബന്ധത്തിൻ്റെ പേരിലാണെന്നുമാണ് റിപ്പോർട്ടുകൾ. നേത്ര ക്രൂരമായി കൊലചെയ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി നേത്രയുടെ മകനെ കസ്റ്റഡിയിലെടുത്തു. താനാണു കൊലപാതകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. അതിനാൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തുടർന്ന് സ്ഥലത്ത് കണ്ടെത്തിയ വിരലടയാളം ശേഖരിച്ചു. തുടർന്ന്…

Read More

സർവീസ് ആരംഭിച്ച് അശ്വമേധ ബസ്: എന്താണ് അശ്വമേധ ബസുകളുടെ പ്രത്യേകത ; അറിയാൻ വായിക്കാം 

ബെംഗളൂരു: ശക്തി യോജന നടപ്പാക്കിയതിന് പിന്നാലെ ട്രാൻസ്‌പോർട്ട് ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധന. എന്നാൽ ബസില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി കെഎസ്ആർടിസിയിൽ 800 പുതിയ ബസുകൾ കൂട്ടിച്ചേർക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ആദ്യഘട്ടത്തിൽ 100 ​​അശ്വമേധ ക്ലാസിക് ബസുകൾ (അശ്വമേധ ബസ്) സർവീസ്മു ആരംഭിക്കുന്നതിനായി ഖ്യമന്ത്രി സിദ്ധരാമയ്യ പച്ചക്കൊടി കാണിക്കുകയും ചെയ്തു. ശക്തി യോജന പ്രകാരം ഐരാവത ക്ലബ് ക്ലാസ്, അംബരി തുടങ്ങിയ പ്രത്യേക സ്ലീപ്പർ എസി ബസുകൾ ഒഴികെയുള്ള മറ്റ് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അർജുന അവാർഡ് ഹോക്കി താരത്തിനെതിരെ ബെംഗളൂരുവിൽ കേസ്

ബെംഗളൂ: ബെംഗളൂരുവിലെ 22 കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച കേസിൽ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വരുൺ കുമാറിനെതിരെ യുവതി ബലാത്സംഗക്കുറ്റം ആരോപിച്ചതിനെ തുടർന്ന് പോക്‌സോ ചുമത്തിയാണ് കേസെടുത്തട്ടുള്ളത്. തനിക്ക് 17 വയസ്സുള്ളപ്പോൾ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. 2021ലെ അർജുന അവാർഡിന് അർഹനായിരുന്നു വരുൺ കുമാർ. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന വരുണിനെ ഹിമാചൽ പ്രദേശ്…

Read More

വിവാഹം ഒന്നരമാസം മുൻപ്; യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ 

ബെംഗളൂരു: യുവതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഗഡാജെയിലെ രോഹിത് ആണ് ഭർത്താവ്. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ജീവനൊടുക്കി എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

42 സിം കാർഡുകളുമായി യുവാക്കൾ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ അഞ്ചു യുവാക്കളില്‍ നിന്ന് 42 മൊബൈല്‍ ഫോണ്‍ സിം കാർഡുകള്‍ പിടികൂടി. അഞ്ചുപേരെയും മംഗളൂരു ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തു. കെ. റമീസ്(20), എ. അക്ബറലി (24), എം. മുഹമ്മദ് മുസ്തഫ (22), യു. മുഹമ്മദ് സാദിഖ് (27), പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേർ സിം കാർഡുകള്‍ വാങ്ങിക്കൂട്ടുന്നതായി ധർമസ്ഥല പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ബെംഗളൂരുവിലേക്ക് തിരിക്കുന്നതിനിടെ ധർമസ്ഥല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് ഇവരെ പിടികൂടിയത്. ദുബൈയില്‍ നിന്ന് നാലു മാസം…

Read More
Click Here to Follow Us