പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അർജുന അവാർഡ് ഹോക്കി താരത്തിനെതിരെ ബെംഗളൂരുവിൽ കേസ്

ബെംഗളൂ: ബെംഗളൂരുവിലെ 22 കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച കേസിൽ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ ജ്ഞാനഭാരതി പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

വരുൺ കുമാറിനെതിരെ യുവതി ബലാത്സംഗക്കുറ്റം ആരോപിച്ചതിനെ തുടർന്ന് പോക്‌സോ ചുമത്തിയാണ് കേസെടുത്തട്ടുള്ളത്. തനിക്ക് 17 വയസ്സുള്ളപ്പോൾ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി.

2021ലെ അർജുന അവാർഡിന് അർഹനായിരുന്നു വരുൺ കുമാർ. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന വരുണിനെ ഹിമാചൽ പ്രദേശ് സർക്കാർ ആദരിച്ചട്ടുണ്ട്.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

ഹോക്കി മത്സരങ്ങൾക്കായി ബെംഗളൂരുവിലെ സായ് സ്റ്റേഡിയം സന്ദർശിച്ച വരുൺ കുമാർ തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണുവിനെതിരെ ബെംഗളൂരുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്.

നിലവിൽ ഒളിവിൽ കഴിയുന്ന വരുണിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത യുവതി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയാണ് വരുൺ കുമാറിനെ പരിചയപ്പെടുന്നത്. പരാതിക്കാരിയായ പതിനേഴുകാരിയുമായി പ്രണയത്തിലാണെന്ന് വിശ്വസിപ്പിച്ചാണ് ഇരുവർക്കുമിടയിൽ ശാരീരിക ബന്ധമുണ്ടാക്കിയത്. എന്നാൽ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലന്നാണ് യുവതി പരാതിയിൽ പറയുന്നത്.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

2019-ൽ രാത്രി അത്താഴത്തിൻ്റെ പേരിൽ ജയനഗറിലേക്ക് കൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു. ഇതിന് ശേഷവും ഇയാൾ പതിവായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ തന്റെ വീട്ടിൽ വന്ന് തന്നെ ആശ്വസിപ്പിച്ചു. എന്നാൽ ഇപ്പോൾ ബന്ധപ്പെടാതെ മുങ്ങുകയാണെന്ന് യുവതി ആരോപിച്ചു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സൗത്ത് ഡിവിഷനിൽ വോളിബോൾ കായിക ഇനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു യുവതിയാണ് പരാതിക്കാരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts