ബെംഗളൂരു : കലബുറഗിയിലെ ഡോക്ടറുടെ സ്വർണാഭരണങ്ങൾ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു . കിദ്വായ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മേഘ ബി (30,) ആശുപത്രിയിലെ വനിതാ ഹോസ്റ്റലിൻ്റെ ഒന്നാം നിലയിലെ തൻ്റെ മുറിയിലെ അലമാരയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് സിദ്ധപുര പോലീസിനോട് പറഞ്ഞു. ഡിസംബർ 31 ന് കലബുറഗിയിലെ ആശുപത്രി ശാഖയിൽ പോയ അവർ ജനുവരി 31 ന് മടങ്ങിയെത്തി, അലമാരയിൽ നിന്ന് അവരുടെ സ്വർണ്ണ മംഗല്യ ചെയിൻ, രണ്ട് പട്ട് സാരികൾ , സുഗന്ധമുള്ള മെഴുകുതിരി എന്നിവ…
Read MoreMonth: February 2024
ബെംഗളൂരുവിലെ ബൈക്ക് ഷോറൂം ഉടമയുടെ കസേരയിൽ ഇരുന്നു; ഉപഭോക്താവിനെ കൊലപ്പെടുത്തി കടയുടമ
ബെംഗളൂരു: ബൈക്ക് സർവീസ് നടത്താനെത്തിയ ഉപഭോക്താവും ഷോറൂം ഉടമയും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കുടക് ജില്ലയിലെ കുശാലനഗറിൽ ആണ് സംഭവം ഉണ്ടായത്.. മടിക്കേരി സ്വദേശി സജീദ് (23) ആണ് മരിച്ചത്. കുശാലനഗറിലെ മൈസൂരു റോഡിലുള്ള കൊഡഗ മോട്ടോഴ്‌സ് ബൈക്ക് ഷോറൂമിൽ സർവീസിനായി എത്തിയ ഇയാൾ ഉടമയുടെ കസേരയിൽ ഇരിക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ടുകൾ. ഇത് ചോദ്യം ചെയ്തതോടെ രംഗം വഷളായി ഇതോടെ സജീദും കൂടെയുണ്ടായിരുന്നവരും ഉടമയെ ആക്രമിക്കാൻ തുടങ്ങി. ഈ അവസരത്തിൽ ഷോറൂം ഉടമ ശ്രീനിധി മൂർച്ചയേറിയ ആയുധം കൊണ്ട് സജീദിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു.…
Read Moreനഗരത്തിലെ ഹോട്ടലുകൾ ഇനി 24X7 മണിക്കൂറും പ്രവർത്തിക്കും; മാർഗനിർദേശം ഉടൻ
ബംഗളൂരു: നഗരത്തിലെ ഹോട്ടലുകൾക്ക് ഇനി 24 മണിക്കൂറും (24X7 ഹോട്ടൽ ഓപ്പൺ) തുറക്കാം. ചില മാർഗനിർദേശങ്ങളോട് കൂടിയാകും അനുമതി നൽകാനുള്ള സാധ്യത. ഹോട്ടലുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ ഏറെ നാളായി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. എന്നാൽ മുൻ സർക്കാരുകൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താനാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം. ബെംഗളൂരു നഗരം അനുദിനം വളരുകയാണ്. രാവും പകലും വ്യത്യാസമില്ലാതെയാണ് കരിയർ മുന്നോട്ട് പോകുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഷിഫ്റ്റുകളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. നിലവിൽ രാത്രി…
Read Moreനികുതി തട്ടിപ്പ്; ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളിൽ ഐടി റെയ്ഡ്
ബെംഗളൂരു നഗരത്തിലെ സ്വകാര്യ കമ്പനികളുടെ അഞ്ചിടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് കേസുകളുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കൂടതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Read Moreട്രാൻസ്‌പോർട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
ബെംഗളൂരു : നഗരത്തിലെ നിറമൺവിക്ക് സമീപം റായ്ച്ചൂർ – ബെംഗളൂരു ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ രവി (25) ആണ് മരിച്ചത്. മാൻവിയിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വസ്ത്രവ്യാപാരിയായിരുന്ന യുവാവ് അടുത്തിടെ സിരവാര ടൗണിൽ കട തുടങ്ങിയിരുന്നു. 8 മാസം മുമ്പ് വിവാഹിതനായ യുവാവ് ആണ് അപകടത്തിൽ മരിച്ചത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, വീട്ടുകാർ ആശുപത്രിക്ക്…
Read Moreകുടിവെള്ളം ഉറപ്പാക്കാൻ 90 കോടി ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി
ബെംഗളൂരു: 2007-ൽ സിവിൽ ബോഡിക്ക് കീഴിലായ ഏഴ് സിറ്റി മുനിസിപ്പൽ കൗൺസിലുകളിലും (സിഎംസി) ഒരു ടൗൺ മുനിസിപ്പൽ കൗൺസിലിലും (ടിഎംസി) വരുന്ന 110 ഗ്രാമങ്ങളിലും പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ ഈ വർഷം 90 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) . ഈ പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പ് കുത്തനെ ഇടിഞ്ഞതോടെയാണ് പുതിയ നീക്കം. പൈപ്പ് ജലവിതരണം ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയും വാട്ടർ ടാങ്കറുകളെയും ആണ്. ഈ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള കുഴൽക്കിണറുകളും മറ്റെല്ലാ…
Read Moreമാസപ്പടി കേസ് അന്വേഷണം; നാല് എസ്എഫ്ഐഓ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് മടങ്ങി
തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ മടങ്ങുന്നു. നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും. പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തൽ. സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്. 2019-ൽ തന്നെ ആദായ നികുതി…
Read Moreശാപമോക്ഷം ലഭിക്കാതെ കലാശിപാളയ– കെആർ മാർക്കറ്റ് അടിപ്പാത: കവാടങ്ങളിൽ രണ്ടെണ്ണം അടഞ്ഞുതന്നെ
ബെംഗളൂരു: കലാശിപാളയെയും കെആർ മാർക്കറ്റിനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ പ്രവേശനകവാടങ്ങളിൽ ചിലത് മാസങ്ങളായി അടഞ്ഞുകിടക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. 6 പ്രവേശന കവാടങ്ങളിൽ രണ്ടെണ്ണമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. കലാശിപാളയ ബസ് ടെർമിനൽ, അവന്യു റോഡ് എന്നിവിടങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന കവാടങ്ങളാണിത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 18 കോടിരൂപ ചെലവഴിച്ച് നവീകരിച്ച അടിപ്പാത 2022 ഒക്ടോബറിലാണ് തുറന്നുകൊടുത്തത്. സുരക്ഷയ്ക്കായി സിസിടിവികളും സ്ഥാപിച്ചിരുന്നു. സുരക്ഷ ജീവനക്കാരനെയും നിയമിച്ചതോടെ ഒട്ടേറെപ്പേർ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അടിപ്പാത കേന്ദ്രീകരിച്ച് നേരത്തേ ഉണ്ടായിരുന്ന അനധികൃത കച്ചവടം ഒഴിപ്പിച്ചതോടെ ഇതുവഴിയുള്ള യാത്രയും സുഗമമായി. എന്നാൽ, അടിപ്പാതയിൽ…
Read Moreബെംഗളുരുവിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിൻ ചൈനയിൽ നിന്ന് ചെന്നൈയിലെത്തി; ഇനി ഉടൻ നാട്ടിലെത്തും
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിൻ കാത്തിരിപ്പിനൊടുവിൽ, ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്ത് എത്തി. കസ്റ്റംസ് അനുമതി ലഭിച്ചതിനു ശേഷം ഇന്നു കോച്ചുകൾ റോഡ് മാർഗം ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് ബിഎംആർസി അറിയിച്ചു. മാസാവസാനത്തോടെ ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ഹെബ്ബഗോഡി ഡിപ്പോയിൽ ഇവ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു. 4 മാസം നീണ്ടുനിൽക്കുന്ന 37 പരീക്ഷണങ്ങൾക്കു ശേഷമാകും പുതിയ പാതയിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണം ആരംഭിക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന സിഗ്‌നലിങ് പരീക്ഷണവും ഇതിനു…
Read Moreരാമക്ഷേത്രം സന്ദർശിക്കാൻ 350 മുസ്ലിം സഹോദരങ്ങൾ നഗ്നപാദരായി നടന്നത് 150 കിലോമീറ്റർ; വൈറൽ ആയി വിഡിയോ
അയോധ്യ: രാമജന്മഭൂമി അയോധ്യയിൽ നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാതി-മത-വർഗ വ്യത്യാസമില്ലാതെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് രാമദർശനം നേടാൻ എത്തുന്നത്. ഇപ്പോൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 350 ഓളം മുസ്ലീങ്ങളാണ് കാൽനടയായി അയോധ്യയിലേക്ക് പോകുകയും ശ്രീരാമനെ ദർശിക്കുകയും ചെയ്തത്. നൂറുകണക്കിന് മുസ്ലീങ്ങൾ രാമനെ ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. https://twitter.com/neha_bisht12/status/1752617066090082750?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752617066090082750%7Ctwgr%5E8cb939026b271225c6e353f6ab761752fad95495%7Ctwcon%5Es1_&ref_url=https%3A%2F%2Fvistaranews.com%2Fnational%2F350-muslims-undertake-6-days-foot-march-to-ayodhya-from-lucknow-to-darshan-ram-mandir%2F572441.html സ്ത്രീകളടക്കം 350 മുസ്ലീങ്ങളാണ് 150കിലോമീറ്റർ നടന്ന് അയോധ്യയിൽ എത്തിയത്. “ഭഗവാൻ ശ്രീരാമൻ എല്ലാ ഭാരതീയരുടെയും പൂർവ്വികനാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ ദർശനത്തിനായി നഗ്നപാദരായി നടന്നു. ഇപ്പോൾ ദർശനം…
Read More