ശാപമോക്ഷം ലഭിക്കാതെ കലാശിപാളയ– കെആർ മാർക്കറ്റ് അടിപ്പാത: കവാടങ്ങളിൽ രണ്ടെണ്ണം അടഞ്ഞുതന്നെ

ബെംഗളൂരു: കലാശിപാളയെയും കെആർ മാർക്കറ്റിനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ പ്രവേശനകവാടങ്ങളിൽ ചിലത് മാസങ്ങളായി അടഞ്ഞുകിടക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു.

6 പ്രവേശന കവാടങ്ങളിൽ രണ്ടെണ്ണമാണ് മാസങ്ങളായി അട‍ഞ്ഞുകിടക്കുന്നത്. കലാശിപാളയ ബസ് ടെർമിനൽ, അവന്യു റോഡ് എന്നിവിടങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന കവാടങ്ങളാണിത്.

സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 18 കോടിരൂപ ചെലവഴിച്ച് നവീകരിച്ച അടിപ്പാത 2022 ഒക്ടോബറിലാണ് തുറന്നുകൊടുത്തത്. സുരക്ഷയ്ക്കായി സിസിടിവികളും സ്ഥാപിച്ചിരുന്നു.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

സുരക്ഷ ജീവനക്കാരനെയും നിയമിച്ചതോടെ ഒട്ടേറെപ്പേർ പാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അടിപ്പാത കേന്ദ്രീകരിച്ച് നേരത്തേ ഉണ്ടായിരുന്ന അനധികൃത കച്ചവടം ഒഴിപ്പിച്ചതോടെ ഇതുവഴിയുള്ള യാത്രയും സുഗമമായി.

എന്നാൽ, അടിപ്പാതയിൽ കയറാനും ഇറങ്ങാനും സ്ഥാപിച്ച എസ്കലേറ്റർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts