രാമക്ഷേത്രം സന്ദർശിക്കാൻ 350 മുസ്ലിം സഹോദരങ്ങൾ നഗ്നപാദരായി നടന്നത് 150 കിലോമീറ്റർ; വൈറൽ ആയി വിഡിയോ

അയോധ്യ: രാമജന്മഭൂമി അയോധ്യയിൽ നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാതി-മത-വർഗ വ്യത്യാസമില്ലാതെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് രാമദർശനം നേടാൻ എത്തുന്നത്.

ഇപ്പോൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 350 ഓളം മുസ്ലീങ്ങളാണ് കാൽനടയായി അയോധ്യയിലേക്ക് പോകുകയും ശ്രീരാമനെ ദർശിക്കുകയും ചെയ്തത്. നൂറുകണക്കിന് മുസ്ലീങ്ങൾ രാമനെ ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

https://twitter.com/neha_bisht12/status/1752617066090082750?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752617066090082750%7Ctwgr%5E8cb939026b271225c6e353f6ab761752fad95495%7Ctwcon%5Es1_&ref_url=https%3A%2F%2Fvistaranews.com%2Fnational%2F350-muslims-undertake-6-days-foot-march-to-ayodhya-from-lucknow-to-darshan-ram-mandir%2F572441.html

സ്ത്രീകളടക്കം 350 മുസ്ലീങ്ങളാണ് 150കിലോമീറ്റർ നടന്ന് അയോധ്യയിൽ എത്തിയത്. “ഭഗവാൻ ശ്രീരാമൻ എല്ലാ ഭാരതീയരുടെയും പൂർവ്വികനാണ്.

ഞങ്ങൾ അദ്ദേഹത്തിന്റെ ദർശനത്തിനായി നഗ്നപാദരായി നടന്നു. ഇപ്പോൾ ദർശനം കഴിഞ്ഞ് ഞങ്ങൾ സന്തോഷവാനാന്മാരാണ്. നമുക്ക് എല്ലാവർക്കും സൗഹാർദ്ദപരമായിരിക്കാം,” പദയാത്രാ ടീമിലെ മുതിർന്ന അംഗം ഷഹീദ് സയീദ് പറഞ്ഞു.

ഉദ്ഘാടനം ചെയ്ത് 11 ദിവസത്തിനുള്ളിൽ 25 ലക്ഷത്തോളം പേർ രാമക്ഷേത്രം സന്ദർശിച്ചു. ഇതുവരെ 25 കോടി രൂപയോളം സംഭാവന സമാഹരിച്ചതായി രാം മന്ദിര് ട്രസ്റ്റ് അറിയിച്ചു.

രാം മന്ദിർ പരിസരത്ത് പത്തോളം സംഭാവന പെട്ടികൾ സൂക്ഷിച്ചിട്ടുണ്ട്. സംഭാവനപ്പെട്ടി വഴി 8 കോടി ശേഖരിച്ചു. ഓൺലൈൻ വഴി 3.5 കോടിയും ശേഖരിച്ചട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us