ബെംഗളൂരുവിലെ മോശം കാലാവസ്ഥയെ തുടർന്ന് കെഐഎയിൽ 46 വിമാനങ്ങൾ വൈകി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) പ്രവർത്തനങ്ങളെ ഫെബ്രുവരി ആറിന് രാവിലെ മോശം കാലാവസ്ഥ ബാധിച്ചു.

മോശം കാലാവസ്ഥ മൂലം ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) പ്രവർത്തനങ്ങളെ ബാധിച്ചു. ഫെബ്രുവരി ആറിന് രാവിലെ കെഐഎയിൽ ഉണ്ടായ മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞതിനാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള 46 ഫ്ലൈറ്റുകൾ വൈകിയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളിൽ പുലർച്ചെ 3 നും 8.30 നും ഇടയിൽ മൂടൽ മഞ്ഞ് മൂലം ദൃശ്യപരത കുറവായതിനാൽ ബെംഗളൂരു വിമാനത്താവളത്തിൽ വിമാന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

മോശം കാലാവസ്ഥ മൂലം കെഐഎയിയിലെ മൂന്ന് വിമാനങ്ങൾ ചെന്നൈ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

കെഐഎയിലെ വിമാന പ്രവർത്തനങ്ങളെ മോശം കാലാവസ്ഥ ബാധിച്ചതായി പല വിമാനക്കമ്പനികളും യാത്രക്കാരെ അറിയിച്ചു.

“6ETravelAdvisory: മോശം കാലാവസ്ഥ കാരണം, #ബെംഗളൂരിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് http://bit.ly/2EjJGGT എന്നതിൽ നിങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക എന്നും ഇൻഡിഗോ തങ്ങളുടെ എക്സിൽ പോസ്റ്റ് ചെയ്തു.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

ബെംഗളൂരുവിലെ മോശം കാലാവസ്ഥയെത്തുടർന്ന് മുംബൈ-ബെംഗളൂരു വിമാനം (കോയമ്പത്തൂരിലേക്ക്) വഴിതിരിച്ചുവിട്ടതായി വിസ്താര അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts