ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ കോർപ്പറേഷൻ (ബിഎംടിസി) ഉടൻ തന്നെ നഗരത്തിൽ ഡബിൾ ഡെക്കർ ബസ് സർവീസുകൾ ആരംഭിക്കും .
ഇതുമായി ബന്ധപ്പെട്ട് ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) പ്രകാരം പത്തോളം ഡബിൾ ഡക്കർ ബസുകൾ ലഭിക്കുന്നതിന് ഉടൻ ടെൻഡർ വിളിക്കും.
തിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്താനുള്ള പദ്ധതിക്ക് മന്ത്രിസഭാ ഗ്രീൻ സിഗ്നൽ അനുമതി നൽകിയതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
ഒരു കാലത്ത് തലസ്ഥാനമായ ബാംഗ്ലൂരിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഡബിൾ ഡെക്കർ ബസ്. മുംബൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു തുടങ്ങി തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഡബിൾ ഡെക്കർ ബസുകൾ ഉണ്ടായിരുന്നത്.
1997ലാണ് ബെംഗളൂരുവിൽ അവസാനമായി ഡബിൾ ഡക്കർ ബസ് ഓടിയത്. അപ്പോൾ ഏകദേശം 84 ഡബിൾ ഡെക്കർ ബസുകൾ ഉണ്ടായിരുന്നു.
പ്രവർത്തന പ്രശ്‌നങ്ങളും പ്രവർത്തനച്ചെലവ് വർധിച്ചതും കാരണമാണ് ഡബിൾ ഡെക്കർ ബസുകൾ പിൻവലിച്ചത്. 27 വർഷത്തിന് ശേഷം ബസുകൾ നിരത്തിലിറക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മുൻപ് 5 ഡബിൾ ഡക്കർ ബസുകൾ വാങ്ങാൻ സർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നു.
അശോക് ലെയ്‌ലാൻഡിൻ്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് അഞ്ച് ബസുകൾക്കായി 10 കോടി രൂപയ്ക്ക് ലേലത്തിൽ പങ്കെടുത്തത്.
പുതിയ അംഗീകാരം അനുസരിച്ച് പുതിയ ബസ് വാങ്ങുന്നതിന് പകരം ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജി.സി.സി) മാതൃകയിൽ ബസ് എടുത്ത് ഓപ്പറേഷൻ നടത്താനാണ് വകുപ്പിൻ്റെ തീരുമാനം.
താമസിയാതെ ഗതാഗത വകുപ്പ് ടെൻഡർ വിളിക്കാനുള്ള നടപടി സ്വീകരിക്കും. ജിസിസിയുടെ കീഴിലുള്ള എല്ലാ ബസുകളും വൈദ്യുതോർജ്ജമായിരിക്കും.
അതിനിടെ, നഗരത്തിൽ ഈ ബസുകൾ ഏതൊക്കെ റൂട്ടുകളിൽ സർവീസ് നടത്തുമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.
ബെംഗളൂരുവിലെ മിക്ക റോഡുകളും ഡബിൾ ഡെക്കർ ബസ് സൗഹൃദമല്ല. അങ്ങനെ ഒരുപാട് പഠനങ്ങൾക്കു ശേഷം ഇപ്പോൾ മൂന്ന് റൂട്ടുകൾ തിരഞ്ഞെടുത്തട്ടുള്ളത്.
- മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ശിവാജി നഗർ
- മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന്
- വിജയനഗർ മുതൽ കലാസി പാല്യ വരെ