ബെംഗളൂരു: വിട്ടൽ മല്യ റോഡിലെ കഫെ കോഫി ഡേ ആസ്ഥാന മന്ദിരമായ കോഫി ഡേ സ്‌ക്വയർ 150 കോടി രൂപയ്ക്ക് വിറ്റു.
റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ സ്ട്രാറ്റയാണ് ഒരു ലക്ഷം ചതുരശ്രയടിയിൽ 11 നിലകളായിട്ടുള്ള കെട്ടിടം വാങ്ങിയത്.
ഇതോടെ സ്ട്രാറ്റയ്ക്ക് ബെംഗളൂരുവിൽ മാത്രമുള്ള വാണിജ്യ കെട്ടിടങ്ങളുടെ എണ്ണം ഏഴായി.
ഒരുകാലത്ത് ബെംഗളൂരുവിലെ കാപ്പിപ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്നു കോഫി ഡേ സ്‌ക്വയർ.
കാപ്പി വ്യവസായ മേഖലയിലെ പ്രമുഖനായിരുന്ന വി. ജി. സിദ്ധാർത്ഥ 1996 ജൂലായിലാണ് ബെംഗളൂരുവിലെ കഫെ കോഫി ഡേ സ്റ്റോർ തുറന്നത്.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ജൂലയിൽ നേത്രാവതി പുഴയിൽ ചാടി സിദ്ധാർത്ഥ ജീവനൊടുക്കുകയായിരുന്നു.
അന്ന് 7200 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ ബാധ്യത.
തുടർന്ന് സിദ്ധാർത്ഥയുടെ ഭാര്യയും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളുമായ മാളവിക ഹെഗ്‌ഡെ സി സി ഡിയുടെ സി ഇ ഒ ആയി ചുമതലയേറ്റ ശേഷം ആസ്തികൾ വിറ്റഴിച്ചാണ് കടബാധ്യത കുറക്കുന്നത്.
2023 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച് കോഫി ഡേ എന്റെർപ്രൈസ്സിന് 154 നഗരങ്ങളിലായി 469 കഫേകളും 268 എക്സ്പ്രസ്സ് കിയോസ്കുകളും ഉണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.