നേത്ര കൊലക്കേസ് ചുരുളഴിഞ്ഞു ; യുവതിയെ കൊലപ്പെടുത്തിയത് മകൻ തനിച്ചല്ല; കൂടെ കൂടി ഭർത്താവും; സംഭവം ഇങ്ങനെ

ബംഗളൂരു: കെആർ പുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ് പോലീസ് അന്വേഷണം ചുരുളഴിയിച്ചു.

അമ്മയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടി പോലീസിൽ കീഴടങ്ങിയിരുന്നു.

തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ കൊലപാതകി മകനല്ല, പിതാവാണെന്ന് കണ്ടെത്തി.

കൂടാതെ സ്ത്രീയെ കൊലപ്പെടുത്തിയത് അവിഹിത ബന്ധത്തിൻ്റെ പേരിലാണെന്നുമാണ് റിപ്പോർട്ടുകൾ.

നേത്ര ക്രൂരമായി കൊലചെയ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി നേത്രയുടെ മകനെ കസ്റ്റഡിയിലെടുത്തു.

താനാണു കൊലപാതകിയെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. അതിനാൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

തുടർന്ന് സ്ഥലത്ത് കണ്ടെത്തിയ വിരലടയാളം ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് മനസിലായത്.

നേത്രയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ പോലീസിനോട് സത്യം വെളിപ്പെടുത്തിയത്.

നേത്ര ഭർത്താവിനെയും മകനെയും മറന്ന് മറ്റൊരാലുമായി ബന്ധമുണ്ടായിരുന്നതായി ഭർത്താവ് ആരോപിച്ചു .

അവിഹിത ബന്ധത്തോടൊപ്പം മദ്യപിക്കുന്ന ശീലവും നേത്രയ്ക്ക് ഉണ്ടായിരുന്നുന്നുവെന്നും ഭർത്താവ് ആരോപിച്ചു .

ചിലപ്പോൾ വീട്ടിൽ നിന്നിറങ്ങിയാൽ രണ്ടോ മൂന്നോ ദിവസം വീട്ടിൽ വരില്ലന്നും ഇതോടെ നേത്രയുടെ പെരുമാറ്റത്തിൽ ഭർത്താവ് ദേഷ്യപ്പെട്ടു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

അതിനാലാണ് മകനെ കൂട്ടുപിടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ ഭർത്താവ്പ റഞ്ഞു.

പ്രായപൂർത്തിയാകാത്തവർ ജയിലിൽ പോയാൽ ശിക്ഷ കുറയും. കൂടാതെ, വിദ്യാഭ്യാസം നൽകുമെന്നും മകൻ തന്നെ പിതാവിനെ പ്രേരിപ്പിച്ചതായുമാണ് പോലീസ് പറയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts