ആശങ്കയ്ക്കൊടുവില്‍ ശുഭവർത്ത; കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിൽ ആശ്വാസ വാർത്ത. തിരുവനന്തപുരം ചാക്കയില്‍ നിന്ന് തിങ്കളാഴ്ച പുലർച്ചെ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. ബ്രഹ്മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Read More

നന്മ ബെംഗളൂരു കേരള സമാജത്തിന്റെ ലേഡീസ് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജത്തിന്റെ പൊതുയോഗം പ്രിസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലേഡീസ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു. നന്മ ലേഡീസ് വിംഗ് ഭാരവാഹികൾ മെന്റെർ . .ഡോ ബീന, ദീപ സുരേഷ്. ചെയർപേഴ്സൺ പ്രീത രാജ്, വൈസ് ചെയർപേഴ്സൺ പ്രസീന മനോജ്, കൺവീനർ രജനി സുരേഷ്, ജോയന്റ് കൺവീനർ നിസാ ജലീൽ കോർഡിനേറ്റർ ശ്രീമതി ലത വിജയൻ, ജോയന്റ് കോർഡിനേറ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ സജിനി ഹരിദാസൻ,  സുമതി വാസുദേവൻ,  പ്രസീത മനോജ്,അജിത, ശ്രീജ മോഹനൻ,  പ്രമീള ആനന്ദ്,  ഗീതാ ഗോപാലകൃഷ്ണൻ, അഞ്ജു…

Read More

ഭർത്താവ് നടുറോഡിൽ തീകൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ചേർത്തയില്‍ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് സ്വദേശിനി ആരതിയാണ് (32) മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വഴിയില്‍ തടഞ്ഞു നിർത്തി ശരീരത്തിലൂടെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് സംഭവം. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരതി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ ഇവർ ഗാർഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ നാളായി ഭർത്താവ് ശ്യാംജിത്തുമായി (42) അകന്നു കഴിയുകയാണ്…

Read More

അഴുക്കുചാലിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ അഴുക്കുചാലില്‍ വിദഗ്ധമായി ഒളിപ്പിച്ച സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഉരുക്കിപ്പരത്തി കറുത്ത പൊതിയിലാക്കിയ 733 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് 45,44,609 രൂപ വിലവരും. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Read More

ഡ്രൈവറുടെ ജന്മദിനം ഇനി യാത്രക്കാർക്ക് മെസ്സേജായി എത്തും; സംവിധാനവുമായി നമ്മ യാത്രി

ബെംഗളൂരു : ഡ്രൈവറുടെ പിറന്നാൾ യാത്രക്കാരെ അറിയിക്കുന്ന സംവിധാനവുമായി ടാക്സി, ഓട്ടോ ബുക്കിങ് ആപ്പായ നമ്മ യാത്രി. കഴിഞ്ഞ ദിവസം നേഹൽ മിശ്രയെന്ന യുവതിക്ക് ആപ്പിൽ നിന്ന് സന്ദേശം ലഭിക്കുകയും അവർ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തതോടെ സംവിധാനം വ്യാപകമായി ചർച്ചചെയ്യപ്പെട്ടിരുന്നു. ഡ്രൈവറുടെ പിറന്നാൾ ദിനത്തിൽ ആ വാഹനത്തിൽ കയറുന്ന മുഴുവൻ ആളുകൾക്കും സന്ദേശം ലഭിക്കുന്നതാണ് സംവിധാനം. വളരെ മികച്ച ഒരു ആശയമാണിതെന്നാണ് സാമൂഹികമാധ്യമങ്ങളിലുയരുന്ന കമന്റുകൾ. മറ്റ് ടാക്സി ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ സംഘടനയായ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് ഈ…

Read More

നടൻ സുദേവ് നായർ വിവാഹിതനായി 

നടൻ സുദേവ് നായർ വിവാഹിതനായി. അമര്‍ദീപ് കൗര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ​ഗുരുവായൂരിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമര്‍ദീപ് കൗറിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Read More

അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി 

ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 31 വരെയാണ് സമയം. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് രാവിലെ 10-നും വൈകീട്ട് 5.30-നും ഇടയിൽ 9449863429, 9449863426 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. സമയപരിധി മൂന്നുമാസം കൂടി നീട്ടുമെന്ന് അടുത്തിടെ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിയമനിർമാണ കൗൺസിലിൽ അറിയിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് എച്ച്.എസ്.ആർ.പി. വേണ്ടത്. കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്.…

Read More

പുത്തൻമാറ്റങ്ങളുമായി റെയിൽവേ; ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കറിൽ ജനറൽ കോച്ചുകൾ

ബെംഗളൂരു : കൂടുതൽ സൗകര്യവും വേഗതയുമായി ചെന്നൈ – ബെംഗളൂരു ഡബിൾഡക്കർ എക്സ്‌പ്രസ് തീവണ്ടി കോച്ചുകളിൽ പുത്തൻമാറ്റങ്ങളുമായി റെയിൽവേ. നേരത്തെ പത്ത് എ.സി. ഡബിൾഡക്കർ കോച്ചുകളുണ്ടായിരുന്ന തീവണ്ടിയിൽ ഇപ്പോൾ എട്ട് എ.സി. ഡബിൾഡക്കർ കോച്ചുകളും അഞ്ച് നോൺ എ.സി. കോച്ചുകളും ഒരു ജനറൽകോച്ചും സജ്ജമാക്കി. വ്യാഴാഴ്ച മുതൽ പുതിയസൗകര്യങ്ങളുമായാണ് ഡബിൾ ഡക്കർ തീവണ്ടി ഓടുന്നത്. പുതിയ സൗകര്യം ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. കുറഞ്ഞ സമയത്തിനകം ചെന്നൈയിൽനിന്ന് ബെംഗളൂരുവിൽ എത്തുമെന്നതാണ് ഈ തീവണ്ടിയുടെ മറ്റൊരു സവിശേഷത. മറ്റ് സൂപ്പർഫാസ്റ്റ് വണ്ടികളെ അപേക്ഷിച്ച്…

Read More

50 പുതിയ ബസുകളുടെ ഉദ്ഘാടനം ചെയ്തു; 5 വർഷത്തോളം അപകടരഹിതരായ 38 ഡ്രൈവർമാരെ ആദരിച്ച് മന്ത്രി രാമലിംഗറെഡ്ഡി

ബെംഗളൂരു : നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ 50 പുതിയ ബസുകളുടെ പൊതു സമർപ്പണത്തിന് ഒപ്പം (ഉദ്ഘാടനം) 5 വർഷത്തോളം അപകടമില്ലാതെ വാഹനം ഓടിച്ച 38 ബസ് ഡ്രൈവർമാരെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി വെള്ളി മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഞായറാഴ്ച സെൻട്രൽ ബസ് സ്റ്റാൻഡിലായിരുന്നു പരിപാടി. കൂടാതെ ഹാരുഗേരി പുതിയ ബസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2000-ത്തിലധികം ഡ്രൈവർമാരുടെയും ഓപ്പറേറ്റർമാരുടെയും തസ്തികകൾ നികത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നും രാമലിംഗറെഡ്ഡി പറഞ്ഞു. ഗ്രാമീണ മേഖലയിലെ…

Read More

ടിവി പ്രൊഡ്യൂസറുടെ മുൻ മാനേജറെ തട്ടിക്കൊണ്ടുപോയി; 5 പേർ പിടിയിൽ

ബെംഗളൂരു: കന്നഡ ടിവി സീരിയൽ നിർമ്മാതാവിൻ്റെ സഹായിയെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ . നിർമ്മാതാവ് ലക്ഷ്മി വേദമൂർത്തിയുടെ മുൻ മാനേജർ കിരൺ കുമാറാണ് തട്ടിക്കൊണ്ടുപോകലിന് തിരക്കഥയൊരുക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത് . ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് ലക്ഷ്മി മഹാലക്ഷ്മിപുരം പോലീസ് സ്‌റ്റേഷനിലെത്തി തൻ്റെ കാർ ഡ്രൈവർ ഹേമന്ത് കുമാറിനെയും സഹായി നാഗേഷിനെയും തട്ടിക്കൊണ്ടുപോയെന്നും അവരെ സുരക്ഷിതമായി മോചിപ്പിക്കാൻ തട്ടിക്കൊണ്ടുപോയവർ ഒരു കോടി രൂപ ആവശ്യപ്പെടുന്നുണ്ടെന്നും അറിയിച്ചു. തുടർന്ന് ഡിസിപി (നോർത്ത്) സെയ്ദുലു അദാവത്ത് മൂന്ന് പ്രത്യേക…

Read More
Click Here to Follow Us