അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി 

ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി.

മെയ് 31 വരെയാണ് സമയം.

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവർക്ക് രാവിലെ 10-നും വൈകീട്ട് 5.30-നും ഇടയിൽ 9449863429, 9449863426 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

സമയപരിധി മൂന്നുമാസം കൂടി നീട്ടുമെന്ന് അടുത്തിടെ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിയമനിർമാണ കൗൺസിലിൽ അറിയിച്ചിരുന്നു.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് എച്ച്.എസ്.ആർ.പി. വേണ്ടത്.

കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്.

പിന്നീട് ഫെബ്രുവരി 17-ലേക്ക് നീട്ടി.

എന്നിട്ടും എച്ച്.എസ്.ആർ.പി. സ്ഥാപിക്കാൻ ഭൂരിഭാഗം പേരും തയ്യാറാകാത്തതിനാലാണ് വീണ്ടും സമയപരിധി നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us