കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിഞ്ഞ്

കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയതായി പരാതി. ഇരിഞ്ഞാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലുള്ള ഒരു തട്ടുകടയിൽ നിന്ന് വാങ്ങിയ സോഡാകുപ്പിയിലാണ് പാമ്പിനെ കണ്ടത്. സോളാർ പാനൽ ജോലിക്കായി എത്തിയ ചെറായി സ്വദേശി വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. സോഡ കുടിക്കാനായി തുറന്ന സമയത്ത് കുപ്പിയുടെ മുകൾഭാഗത്തായി എന്തോ തങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ അത് ചത്ത പാമ്പിൻകുഞ്ഞാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ‘റിലാക്സ്’ എന്ന സോഡാ കമ്പനിയിൽ നിന്ന് എത്തിച്ച പാനീയമാണിതെന്ന് കുപ്പിയിലെ സ്റ്റിക്കറിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തെത്തുടർന്ന് യുവാക്കൾ ഉടൻ തന്നെ കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി വിഭാഗത്തെ വിവരമറിയിക്കുകയും കുപ്പിയുടെ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പരാതി ഗൗരവമായെടുത്ത ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. എം. ബർഷാനയുടെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തി.

ഗുണനിലവാരമില്ലാത്ത സാഹചര്യത്തിൽ പാനീയങ്ങൾ നിർമ്മിക്കുന്നതിനെതിരെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts