ബെംഗലൂരു :പീനിയയിലെ റൂറല്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ..തനിക്ക് സംഭവിച്ച തെറ്റിന് പതിനാല് കാരിയായ തന്റെ മകളെ കൂടി ബലി നല്‍കാന്‍ തയ്യാറാകാതിരുന്ന വീട്ടമ്മ ഒടുവില്‍ ഗത്യന്തരമില്ലാതെ അത് ചെയ്തു ..തുണി മില്ലിലെ ജീവനക്കാരനായ രഘു ( 32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്..സംഭവത്തില്‍ തുംകൂരു സ്വദേശിനിയായ രൂപയെ പോലീസ് അറസ്റ്റ്ചെയ്തു ..
സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇങ്ങനെയാണ് ….
ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടികളുമടങ്ങുന്ന രൂപയുടെ കുടുംബം നാളുകളായി ദാസറഹള്ളിയില്‍ താമസിച്ചു വരുകയായിരുന്നു ..ആയിടയ്ക്കാണ് രഘു ജോലി ചെയ്യുന്ന കമ്പനിയില്‍ രൂപയ്ക്കും തൊഴില്‍ ലഭിക്കുന്നത് …ആറുമാസത്തെ പരിചയത്തിനോടുവില്‍ ഇരുവരും പ്രണയത്തിലായി ..എന്നാല്‍ രഘുവിന്റെ കണ്ണുകള്‍ തന്റെ മകളിലാണെന്നു തിരിച്ചറിഞ്ഞ രൂപ എങ്ങനെയെങ്കിലും ബന്ധത്തില്‍ നിന്നും പിന്മാറാനുള്ള ശ്രമം തുടങ്ങി.. എന്നാല്‍ പിന്നീട് ഭീഷണികളുമായി രഘു അവരെ ശല്യം ചെയ്യാന്‍ ആരംഭിച്ചു ..മകളെ എങ്ങനെയും സ്വന്തമാക്കാനുള്ള വഴികള്‍ അയാള്‍ കണക്കു കൂട്ടി .കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കുമെന്നുള്ള ഭയപ്പെടുത്തലിലായിരുന്നു ഈ ബന്ധം വീണ്ടും അയാള്‍ തുടര്‍ന്ന്‍ കൊണ്ട് പോയത് . കഴിഞ്ഞ ദിവസം രൂപയുടെ ഭര്‍ത്താവു സ്വന്തം സ്ഥലമായ തുംകൂരിലേക്ക് പോയപ്പോള്‍ ,രാത്രി 1.30 ഓടെ രഘു മദ്യപിച്ചു വീട്ടിലെത്തി രൂപയെ സമീപിക്കുകയും ശേഷം മകളിലെക് നീങ്ങുവാനും ശ്രമം ആരംഭിച്ചു ..തുടര്‍ന്നാണ് കൊലപാതകത്തിന് ആധാരമായ സംഭവങ്ങള്‍ അരങ്ങേറുന്നത് ..രഘുവിനെ തന്ത്രപരമായി അനുനയിപ്പിച്ചു ഭക്ഷണത്തിനു ക്ഷണിക്കുകയും ,അതില്‍ ഉറക്ക ഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കുകയും ചെയ്തു …
ശേഷം മയക്കത്തിലായ രഘുവിനെ കറി കത്തി ഉപയോഗിച്ച് തുരു തുരാ കുത്തി ..പുലര്‍ച്ചെ മക്കള്‍ എഴുന്നേല്‍ക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന അയാള്‍ക്ക് സമീപം കത്തിയുമായി ഇരിപ്പുറപ്പിച്ച മാതാവിനെ ആണ് അവര്‍ കണ്ടത് …തുടര്‍ന്ന്‍ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത് …രൂപയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും …