പ്രായമായ കെ എസ് ആര്‍ ടി ബസ്‌ ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദനം;മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരവന്നിട്ടും നോക്കി നിന്ന് യാത്രക്കാര്‍.

പാലക്കാട് മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവാവ് ഡ്രൈവറെ ആക്രമിച്ചു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ക്രൂരമര്‍ദനം. വിവാഹ സംഘത്തിന്‍റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തിലേക്ക് എത്തിയത്. ‍ഡ്രൈവര്‍ സീറ്റിലേക്ക് കയറിയ 25 വയസ്സ് തോന്നിക്കുന്ന അക്രമി പ്രായംചെന്ന ഡ്രൈവറെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തം.
കണ്ടക്ടര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷേ നടക്കുന്നില്ല. മൂക്കില്‍‌ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ഗുരുതരപരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്–കോഴിക്കോട് റൂട്ടില്‍ പോയ ബസാണ് പന്നിയംപാടത്ത് തടഞ്ഞ് ആക്രമിച്ചത്.  മര്‍ദനം വാഹനത്തില്‍ ബസ് തട്ടിയെന്നാരോപിച്ചാണ്. ബസ് തട്ടിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി.

വീഡിയോ താഴെ കാണാം.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts